മനസ്സിൽ സന്തോഷം നിറഞ്ഞു കവിയുമ്പോൾ അത് പൂക്കളായും, നിറങ്ങളായും, വർണ്ണങ്ങളായും നാം ഓരോരുത്തരുടെയും മനസിന്റെ മുറ്റത്ത് വിരിയാറുണ്ട്. ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മനോഹരങ്ങളാണ് പൂക്കൾ. ബഹുവർണത്തിലുള്ള പൂക്കളെയും പൂമ്പാറ്റകളെയും ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മുടെ കാർഷികസംസ്കൃതിയിലും ആഘോഷങ്ങളിലും ആചാരങ്ങളിലും എല്ലാം പൂക്കൾ ധാരാളം ഉപയോഗിക്കപ്പെടുന്നു.ഓണമെന്നു പറഞ്ഞാൽ അത്തപൂക്കളമാണ് പ്രധാനം.
First prize -Amazing friends
പുതു പുത്തൻ ആശയങ്ങളിലൂടെ സ്വിസ്സ് മലയാളികളുടെ മനസറിയുവാൻ എന്നും ശ്രമിച്ചിട്ടുള്ള സ്വിറ്റസർലണ്ടിലെ സാംസകാരിക സംഘടനായ ബി ഫ്രണ്ട്സ് തിരുവോണാഘോഷങ്ങളോട് ചേർന്ന് രണ്ടായിരത്തിപതിനഞ്ചിൽ തുടക്കമിട്ട ഓണപൂക്കള മത്സരം സ്വിസ് മലയാളികൾക്കിടയിൽ വേറിട്ടൊരനുഭവമായി മാറിയിരുന്നു . കഴിഞ്ഞ വര്ഷം മുതൽ സാഹചര്യങ്ങളുടെ പേരിൽ പൂക്കളമത്സരം ഓൺലൈൻ ആയാണ് സംഘടിപ്പിക്കുന്നത് .മവേലിയുടെ സ്വന്തം നാടായ മലയാളനാട്ടിലെക്കാൾ ഭംഗിയായ രീതിയിലുള്ള അത്തപൂക്കളങ്ങളാണ് പ്രവാസലോകത്തു മത്സരത്തിൽ പങ്കെടുത്ത ടീമുകൾ ഈ വർഷവും ഒരുക്കിയത് .
SECOND PRIZE – DÜRNTEN TEAM
കഴിഞ്ഞ വർഷം മൂന്നാം സമ്മാനം നേടിയ അമേസിങ്ങ് ഫ്രണ്ട്സ് ഈ വർഷം മധുരകരമായി ഒന്നാം സമ്മാനം കരസ്ഥമാക്കിയാണ് തങ്ങളുടെ പങ്കാളിത്തം വിളിച്ചോതിയത് ,രണ്ടാം സമ്മാനം ഡൂർണ്ടൻ ടീമും ,മൂന്നാം സമ്മാനം -യുവതലമുറയിലെ കൂട്ടുകാർ ടീമും യഥാക്രമം കരസ്ഥമാക്കി .പ്രവാസലോകത്ത് ഒറ്റപ്പെട്ടുപോകുന്ന മലയാളികളുടെ സർഗ്ഗാത്മകമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടികൂടിയാണ് തിരുവോണാഘോഷത്തിനോടനുബന്ധിച്ച് ബി ഫ്രണ്ട്സ് ഓൺലൈൻ അത്ത പൂക്കളമത്സരം ഒരുക്കുന്നത് .സെപ്റ്റംബർ നാലിന് സൂറിച്ചിൽ വെച്ച് നടന്ന വർണ്ണാഭമായ ബി ഫ്രണ്ട്സ് ഓണാഘോഷച്ചടങ്ങിന്റെ പരിസമാപ്തിയിൽ സംഘാടകർ വിജയികൾക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു .
പ്രവാസലോകത്തെ യുവസമൂഹത്തിനു മാതൃകയായി സാംസ്കാരിക കേരളത്തിന്റെ പൈതൃകം വിളിച്ചോതി സ്വിറ്റസർലണ്ടിലെ യുവതലമുറയിലെ കൂട്ടുകാർ എന്ന പേരിലുള്ള ടീം ഒരുക്കിയ അത്തപൂക്കളത്തിനാണ് മൂന്നാം സമ്മാനം നേടിയത് .പുതുതലമുറയുടെ മാത്രമായ ഓണാഘോഷത്തിന്റെ ഭാഗമായാണ് ഇത്തവണയും പൂക്കളമൊരുക്കിയത്.
ഇനി ഒരു ചിങ്ങം പുലരും വരെ പുതിയ പ്രതീക്ഷകൾ നിറയും വരെ സന്തോഷത്തിന്റെ, സ്നേഹത്തിന്റെ, സമൃദ്ധിയുടെ നിറ കതിരുകളാകട്ടെ വരും നാളുകൾ ……എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ ..