Association Pravasi Switzerland

MVT – Malayalee Volleyball Tournament – സൂറിച് സീറോ മലബാർ യൂത്ത് അസോസിയേഷൻ നാലാമത് വോളീ ബോൾ ടൂർണമെന്റ് ഒക്ടോബർ 9 ന് വേഡൻസ് വില്ലിൽ ..

കായികമേഖലയിലൂടെ ആശയവിനിമയം നടത്തുന്നതിനും അതിലൂടെ ഐക്യവും സാഹോദര്യവും കെട്ടിപ്പെടുക്കുന്നതിനും വേണ്ടി സൂറിച്ചിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന നാലാമത് വോളിബോൾ ടൂർണമെന്റ് ഒക്ടോബർ 9 നു വേടൻസ് വില്ലിലെ സ്‌പോർട്ട് ഹാളിൽ ‌ നടത്തപ്പെടും

പ്രവാസ ജീവിതത്തില് നമ്മുടെ നാടിന്റെ സ്നേഹവും, സൗഹൃദവും, സഹകരണവും, മാത്സര്യ വീര്യവും, ആവേശവും, വാശിയും ഒട്ടും ചോര്ന്നു പോകാതെ പൂർണമായും സ്വിസ്സിലെ യുവജനങ്ങൾ ഒരുക്കുന്ന ഈ ആവേശ പോരാട്ടത്തിൽ മാറ്റുരക്കുവാനായി സ്വിറ്റസർലണ്ടിലെ നൂറ്റിനാൽപ്പത്തിനാലു കായികപ്രേമികളായ യുവജനങ്ങൾ അംഗങ്ങൾ ആയിട്ടുള്ള പതിനെട്ടു ടീമുകൾ മാറ്റുരക്കുന്ന വലിയൊരു കായിക മാമാങ്കമാണ് സൂറിച്ചിൽ നടക്കാൻ പോകുന്നത് ..

ഒക്ടോബര് ഒൻപതു ശനിയാഴ്ച രാവിലെ എട്ടുമണിക്ക് മണിക്ക് ടൂർണമെന്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യപ്പെടും . തുടർന്ന് മത്സരങ്ങൾ അരങ്ങേറും .ഉച്ചകഴിഞ്ഞു രണ്ടരക്ക് സെമി ഫൈനൽ മത്സരങ്ങൾക്ക് തുടക്കമാകും .വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യപ്പെടും

വോളീബോള് പ്രേമികൾക്ക് ആവേശം പകർന്നു കുറ്റമറ്റതായ ഓർഗനൈസിംഗിലൂടെ ഇത് നാലാം പ്രാവശ്യമാണ് ടൂർണമെന്റിന് കളമൊരുങ്ങുന്നതു ..മുൻ വർഷങ്ങളിൽ സംഘടിപ്പിച്ച ടൂര്ണമെന്റിലൂടെ സമാഹരിച്ച തുക പ്രളയദുരിതത്തിൽ അകപ്പെട്ട Thrisoor ലുള്ള Anna Premananda എന്ന അനാഥസ്ഥാപനത്തിനും Thrisoor ലുള്ള കുണ്ടുകുളം മെമ്മോറിയൽ റീഹാബിലിറ്റെഷൻ സെന്ററിനും നൽകികൊണ്ട് ടൂർണമെന്റ് സംഘാടകർ മാതൃകയായി ..

കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ അനുസരിച്ചായിരിക്കും ടൂർണമെന്റ് അരങ്ങേറുക ..കാണികൾ നിർബന്ധമായും മാസ്‌ക് കരുതേണ്ടതും ധരിക്കേണ്ടതുമാണ് .അതുപോലെ കളിക്കാർക്കും കാണികൾക്കും കോവിഡ് സർട്ടിഫിക്കേറ്റ് രെജിസ്ട്രേഷൻ നിര്ബന്ധമാണ് .

സ്വിസ്സിലെ എല്ലാ കായിക ,വോളിബോൾ പ്രേമികളെയും ഒക്‌ടോബർ ഒൻപതിന് ഈ വർഷത്തെ ടൂർണമെന്റ് ഓർഗനൈസേർസ് ആയ Aleena Moonjeli,Anju Mlavil,Bella Thamarasseril,Royce Manavalan,Shino Valiyaveettil എന്നിവർ ഹാർദ്ദവമായി ക്ഷണിക്കുന്നു …