Association Cultural Pravasi Switzerland

മുക്കാടൻ ക്രിയേഷൻസിന്റെ പുതിയ ക്രിസ്തീയ ഗാനം “ഉന്നതനെ മഹോന്നതനെ ” റിലീസിങ്ങിനായി ഒരുങ്ങുന്നു

മനസ്സലിയിക്കുന്ന, കേള്‍ക്കാന്‍ കൊതിക്കുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഒരു ഗാനം കൂടി.. സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സ്വിറ്റ്സർലൻഡിലെ അറിയപ്പെടുന്ന ഗായകൻ ആയ ശ്രീ. ബെന്നി മുക്കാടൻ രചനയും, ഈണവും നൽകി ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ഇടയില്‍ വ്യത്യസ്തമായ അനുഭൂതിയോടെ ” ഉന്നതനെ മഹോന്നതനെ ” എന്ന ക്രിസ്തീയ ഭക്തിഗാനം ഉടൻ തന്നെ പുറത്തിറങ്ങുന്നു.

മനസ്സിന് കുളിര്‍മയേകുന്ന മനോഹരമായ ദൃശ്യാവിഷ്കാരവും സംഗീതവും കൊണ്ട് ഉന്നതനെ മഹോന്നതനെ എന്ന ഗാനം ശ്രദ്ധിക്കപ്പെടുമെന്ന് രചയിതാവ് അഭിപ്രായപ്പെട്ടു . ശ്രീ ബെന്നിയുടെ സംഗീതത്തിൽ ഇതിന് മുൻപ് ഇറങ്ങിയ മൂന്നു ഗാനങ്ങളും ഒന്നിനൊന്നു മെച്ചമായിരുന്നു . വളരെയധികം വ്യത്യസ്തമാർന്ന ശൈലിയാണ് ബെന്നി തന്റെ ഓരോ രചനയിലും,സംഗീതത്തിലും പ്രകടിപ്പിക്കുന്നത്. അതീവ ഹൃദ്യം ആണ് ഇറങ്ങിയ ഒരോ സം​ഗീത സൃഷ്ടികളും, അതു കൊണ്ട് തന്നെ ആസ്വാദക മനസുകളിൽ ഒരോ ​ഗാനവും ആഴ്ന്നിറങ്ങുന്നവയാണ്.

ദൈവം തന്ന സമ്മാനമാണ് തനിക്ക് എഴുതുവാനുള്ള കഴിവ് എന്ന് ബെന്നി പറയുന്നു. അതുകൊണ്ടുതന്നെ സ്വർഗ്ഗത്തിൻറെ കൈയൊപ്പോടു കൂടിയാണ് ഓരോ ഗാനവും പുറത്തിറങ്ങുന്നതു എന്നു വിശ്വസിക്കുന്നു. അതിൽ കൂടുതൽ ഒന്നും രചനയെപ്പറ്റിയോ ഈണത്തെക്കുറിച്ചോ എനിക്കു പറയാനില്ല എന്ന് സന്തോഷത്തോടെ ബെന്നി പറഞ്ഞു നിർത്തുന്നു.പ്രശസ്ത ഗായകൻ ശ്രീ ബിജു നാരായണൻ ആണ് ഈ പുതിയ ഗാനം ആലപിച്ചിരിക്കുന്നത് .

ബെന്നി വർഷങ്ങൾ ആയി സ്വിറ്റ്സർലണ്ടിൽ Indian Melodies Orchestra എന്ന മ്യൂസിക് ഗ്രൂപ്പ് നടത്തിവരുന്നു, ഭക്തി ഗാനങ്ങൾ,ദേവാലയ ശുശ്രുഷ ഗാനങ്ങൾ, സിനിമ ഗാന മേളകൾ നടത്തി വരുന്നു.

—–