Association Cultural Entertainment Europe Pravasi Switzerland World

യൂറോപ്പിൽ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ “മസാല കോഫി ” സംഗീതനിശക്ക് സമാപനം ..

മസാല കോഫിക്കും ,വിവിധ രാജ്യങ്ങളിൽ പ്രോഗ്രാമൊരുക്കിയ സംഘടനകൾക്കും സംഘാടകർക്കും ,ആസ്വാദകര്‍ക്കും നന്ദിയോടെ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് .

സ്വിറ്റസർലണ്ടിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് മറ്റു സംഘടനകളുടെയും ,സംഘാടകരുടെയും സഹകരണത്തോടെ സെപ്റ്റംബർ ഏഴിന് സൂറിച്ചിൽ തുടക്കമിട്ട മസാല കോഫി മ്യൂസിക് യൂറോപ്പ് ടൂർ ഒമ്പതിലധികം വേദികളിൽ സംഗീതത്തിന്റെ പെരുമഴ പെയ്യിച്ചു സെപ്റ്റംബർ 29 നു അയർലണ്ടിലെ ഡബ്ലിനിൽ അരങ്ങേറിയ ഷോയോടെ യൂറോപ്പ് ടൂറിന് തിരശീല വീണു .

മസാല കോഫി ലൈവ് മ്യൂസിക് ഷോ യൂറോപ്പിയൻ  മലയാളികളില്‍ ആസ്വാദനത്തിന്റെ പുത്തനുണര്‍വ് സമ്മാനിച്ചാണ് സമാപിച്ചത്. എക്കാലവും കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സ്റ്റേജ് ഷോയ്ക്കാണ് വിവിധ രാജ്യങ്ങളിലെ  മലയാളികള്‍ അണിനിരന്നത്. പ്രവാസിയുടെ മനസ്സുകളെ എന്നും ത്രസിപ്പിക്കുന്ന,ഗൃഹാതുരത്വം ഉണര്‍ത്തുന്ന അപൂര്‍വഗാനങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ സദസ് ഒന്നടങ്കം കരഘോഷത്തോടെയും, ആര്‍പ്പുവിളികളോടെയും പ്രോത്സാഹനം നല്‍കുകയായിരുന്നു .മലയാളിയുടെ സംഗീത ആസ്വാദന രീതിയെ വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും അവതരണം കൊണ്ടും മാറ്റിമറിച്ച ‘മസാല കോഫി ’ മ്യൂസിക് ഷോ മലയാളികൾക്ക് ഓർമയിൽ സൂക്ഷിക്കുവാനുതകുന്ന ഒരു സ്റ്റേജ് ഷോയായിമാറി. 

സെപ്തംബര് ഏഴിന് ആതിഥേയരായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഓണാഘോഷത്തിനോടനുബന്ധിച്ചു സൂറിച്ചിൽ വേദിയൊരുക്കി ..അവിസ്മരണീയ ശബ്ദവെളിച്ച സംവിധാനങ്ങളോടെ അരങ്ങേറിയ ഷോ ആസ്വാദകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു . തുടർന്ന് എട്ടാം തിയതി ഇന്ത്യൻ അസോസിയേഷൻ ജനീവയിൽ മസാല കോഫിക്ക് വേദിയൊരുക്കി .

ജർമനിയിൽ ആദ്യമായി രണ്ടിടങ്ങളിൽ മ്യൂണിച്ചിലും ,ഫ്രാങ്ക്ഫുർട്ടിലും ഇന്ത്യൻ ഈവ് മസാല കോഫിക്കായി വേദിയൊരുക്കി ..മ്യൂണിക്കിൽ 13 നും ഫ്രാങ്ക്ഫുർട്ടിൽ 15 നും മികച്ച ശബ്ദ വെളിച്ച ക്രെമീകരണത്തോടെ സംഘാടകർ വേദിയൊരുക്കിയത് .

തുടർന്ന് സെപ്തംബര് പതിനെട്ടിന് മാൾട്ട എന്ന ചെറു രാജ്യത്തിൻറെ ചരിത്രത്തിൽ ആദ്യമായി ഇതുപോലുള്ള ഒരു മ്യൂസിക് ഷോക്ക് വേദിയൊരുക്കിയത് വേൾഡ് മലയാളീ ഫെഡറേഷൻ മാൾട്ടയാണ് …ഫെഡറേഷന്റെ ഓണാഘോഷത്തിന്റെ ഭാഗമായാണ് വേദിയൊരുങ്ങിയത് .തുടർന്ന് 21 നു ബെൽജിയത്തിലെ ലുവെൻ എന്ന പട്ടണത്തിൽ സംഗീതത്തിന്റെ തേന്മഴയുമായി മസാല കോഫിയെത്തി ..ഇന്ത്യൻ സ്‌പെയ്‌സി ഹട്ട് ആണ് ബെൽജിയത്തിൽ ആതിഥേയരായതു…

തുടർന്ന് അയർലണ്ടിൽ ഏറ്റവും മികച്ച കണ്‍സേര്‍ട്ട് ഹാളുകളിലാണ് 3 ദിന പരിപാടികള്‍ അരങ്ങേറിയത് .27 ലീമെറിക് ,28 നു കോർക് ,29 നു ഡബ്ലിൻ എന്നീ സ്ഥലങ്ങളിലാണ് സംഗീത നിശ അരങ്ങേറിയത് ..ഏറ്റവും ആധുനിക രീതിയിൽ ശബ്ദ വെളിച്ച സഞ്ജീകരണത്തോടെ അയർലണ്ടിൽ മസാല കോഫിക്കായി വേദിയൊരുക്കിയത് അയർലണ്ടിൽ വിവിധ ഷോകൾ ഇതിനോടകം അരങ്ങിലെത്തിച്ച സൂപ്പർ ഡൂപ്പർ ഈവന്റ് കമ്പനി ആണ് ..

യൂറോപ്പിൽ ഇദംപ്രദമാണ് ഒരേ ഷോ ഒന്പതിലധികം വേദികളിലായി അവതരിപ്പിക്കുവാൻ സാധിക്കുന്നത് ..മറ്റു രാജ്യങ്ങളിൽ ഇതിനായി വേദിയൊരുക്കുവാൻ ബി ഫ്രണ്ട്സ് സ്വിറ്റസർലാൻഡിനോട് സഹകരിച്ച എല്ലാ സംഘടനകൾക്കും ,സംഘാടകർക്കും കൂടാതെ ലൈവ് മ്യൂസിക് ഷോയില്‍ പങ്കെടുത്ത യൂറോപ്പിലെ സംഗീത ആസ്വാദകര്‍, സഹകരിച്ച വിവിധ സാംസ്‌കാരിക സംഘടനകള്‍,വ്യക്തികൾ , മറ്റിതര അസോസിയേഷനുകള്‍, വിവിധ ഏഷ്യന്‍ ഷോപ്പുകള്‍, സ്പോൺസേർസ് ,മാര്‍ക്കറ്റിംഗ് ചെയ്ത ഓണ്‍ലൈന്‍ പോര്‍ട്ടലുകൾ , വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍, മസാല കോഫി മ്യൂസിക് ഷോ യൂറോപ്പിൽ യാഥാർഥ്യമാക്കിയ ടീമിന്റെ ലീഡർ ,അംഗങ്ങൾ, മാനേജർ  തുടങ്ങി ഏവര്‍ക്കും ബി ഫ്രഡ്സ് സ്വിറ്റ്സർലൻഡ് നന്ദി അര്‍പ്പിച്ചു…