Association Cultural Pravasi Switzerland

ലൈറ്റ് ഇൻ ലൈഫിന്റെ പത്താമത് വാർഷികവും, മ്യൂസിക് ഓഫ് ലൈഫ് സംഗീത സന്ധ്യയും – ഒക്ടോബർ 21ന് സൂറിച്ചിൽ.

സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ നിന്നും എത്തുന്ന പ്രശസ്തരും പ്രഗൽഭരുമായ 9 കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സംഗീതസന്ധ്യ അരങ്ങേറുന്നു.

2023 ഒക്ടോബർ 21നു ശനിയാഴ്ച വൈകിട്ട് 4:30 നു 8542 Wiesendangen / ZH ലെ Wisenthalle യിലാണ് മ്യൂസിക് ഓഫ് ലൈഫ് എന്ന പേരിൽ മെഗാഷോ അരങ്ങേറുക.

മലയാള സിനിമാസംഗീതരംഗത്ത് 30 വർഷം ആഘോഷിക്കുന്ന അനുഗ്രഹീത ഗായകൻ ബിജു നാരായണൻ, സ്റ്റാർ സിംഗർ ഫെയിം ഡോ. വാണി ജയറാം, തെലുങ്ക്, മലയാളം സിനിമാസംഗീതവേദിയിൽ പ്രതിഭ തെളിയിച്ച ഗായിക സുലേഖ കപാടൻ (ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ), നാദവിസ്മയം തീർത്ത് പുല്ലാങ്കുഴൽ വിദ്വാൻ രാജേഷ് ചേർത്തല, മലയാളത്തിലെ റിയാലിറ്റിഷോകളിലും, സ്റ്റേജ്‌ഷോകളിലും സജീവസാന്നിധ്യമായ ജനപ്രിയ വയലിനിസ്റ്റ് ഫ്രാൻസിസ് സേവ്യർ എന്നിവരും, കഴിവും പ്രതിഭയും തെളിയിച്ച മറ്റു 4 സംഗീതജ്ഞരും
മുസിക് ഓഫ് ലൈഫ് സംഗീതസന്ധ്യയുടെ വേദിയിൽ എത്തും.

ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഫാസ്റ്റ് & മെലഡി ഗാനങ്ങൾ, മനോഹരമായ നൃത്തനൃത്യങ്ങൾ എന്നിവ കൂടാതെ, സംഘടനയുടെ കഴിഞ്ഞ 10 വർഷങ്ങളിലെ പ്രവർത്തനങ്ങളുടെ ഹ്രസ്വ ദൃശ്യാവിഷ്ക്കരണവും, തുടർസംരംഭങ്ങളുടെ വിവരണങ്ങളും ഈ പരിപാടിയുടെ ഭാഗമാകും.

ലൈറ്റ് ഇൻ ലൈഫ്, ജീവകാരുണ്യപ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം നടത്തുന്ന ഈ സംഗീതസന്ധ്യയിലേക്ക്, സഹൃദയരായ എല്ലാവരുടെയും സഹകരണവും സാന്നിദ്ധ്യവും സാദരം ക്ഷണിക്കുന്നു.