Association Europe Pravasi Switzerland

സുമനസ്സുകൾ കൈത്താങ്ങായി – ഇനി ഈ കുടുംബത്തിന് സ്വസ്ഥമായി ഉറങ്ങാം.

എറണാകുളം, അങ്കമാലിക്ക് അടുത്തുള്ള മേക്കാട് ഗ്രാമത്തിലെ, മാതാപിതാക്കൾ നഷ്ട്ടമായ രണ്ടു സഹോദരങ്ങൾക്കാണ് ക്രിസ്തുമസ്സ് സമ്മാനമായി, സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈറ്റ് ഇൻ ലൈഫിന്റെ സഹായം എത്തിയത്. അടച്ചുറപ്പുള്ള മനോഹരമായ ഒരു കൊച്ചു വീടാണ് അവർക്കു സ്വന്തമായി, സ്വപ്നസാക്ഷാത്ക്കാരമായി ലഭിച്ചത്.

നവംബർ 26 ശനിയാഴ്ച രാവിലെ, മേക്കാട് സെൻറ്. മേരീസ് പള്ളി വികാരി ഫാദർ ജോയി പ്ലാക്കൽ, വീട് ആശീർവദിച്ചു താക്കോൽ ദാനം നിർവഹിച്ചു. മേക്കാട് ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ (CML) രണ്ടായിരം വരെ ഉണ്ടായിരുന്ന പ്രവർത്തകരുടെ കൂട്ടായ്മയും, അമേരിക്കയിലെ ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാൻഡ് വിത്ത് കേരള, ചിക്കാഗോയിലെ കെയർ ആൻഡ് ഷെയർ എന്നീ സംഘടനകളും സംയുക്തമായാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ ലൈറ്റ് ഇൻ ലൈഫിനൊപ്പം പങ്കാളികളായത്.