Association Entertainment Pravasi Switzerland

ഗ്രേസ്‌ബാൻഡ്‌ മ്യൂസിക്കൽ ഷോ “ഹൃദയാഞ്ജലി” മെയ് പതിനെട്ടിന് ബാസലിൽ. കെസ്റ്ററും സംഘവും എത്തിചേർന്നു . .

സ്വിറ്റസർലണ്ടിലെ സംഗീതകൂട്ടായ്‌മയായ ഗ്രേസ്‌ബാൻഡ്‌ ബാസൽലാൻഡിലെ  കുസ്‌പോ ഹാളിൽ വെച്ച് മെയ് പതിനെട്ടിന് ഹൃദയാഞ്ജലി എന്ന പേരിൽ സംഗീതവിരുന്നൊരുക്കുന്നു . വര്ഷങ്ങളായി നടത്തിവരുന്ന ഈ സംഗീതസന്ധ്യയിൽ സ്വിറ്റസർലണ്ടിലെ മുഴുവൻ ഗായികാ ഗായകന്മാരും പിന്നണി പ്രവർത്തകരും ഒത്തുചേരുന്നു .

വൈകുന്നേരം 5.30 നു നടത്തപ്പെടുന്ന ഹൃദയാഞ്ജലി സംഗീതനിശയ്ക്കുവേണ്ടി അനുഗ്രഹീത ഗായകൻ ശ്രീ. കെസ്റ്ററും ടീമും സ്വിറ്റ്സർലണ്ടിൽ എത്തിച്ചേർന്നു . ദൈവീക കരസ്പർശനത്താൽ അനുഗ്രഹീതനായ ഗായകൻ ക്രെസ്റ്റർ ആദ്യമായാണ് സ്വിറ്റസർലണ്ടിൽ ഒരു സംഗീത നിശയിൽ പങ്കെടുക്കുവാൻ എത്തുന്നത് ..അതിനാൽ തന്നെ സ്വിസ്സിലെ സംഗീത പ്രേമികൾ ആ സ്വർഗീയ ഗായകന്റെ ഗാനങ്ങൾ നേരിൽ ആസ്വദിക്കുവാൻ ആകാഷയോടെ കാത്തിരിക്കുന്നു .. 
        
കെസ്റ്ററിന്റെ പുത്രിയും നവഗായികയുമായ കൃപ മരിയ കെസ്റ്ററും ഈ സംഗീത വിരുന്നിൽ പങ്കാളിയാകും.  മലയാളത്തിലെ അനുഗ്രഹീതഗായകൻ. ശ്രീ. കെസ്റ്ററിന്റെ മഹനീയ സാന്നിദ്ധ്യം ഈ വർഷത്തെ പ്രോഗ്രാമിന്റെ സവിശേഷതയാണ്. മലയാളത്തിലെ എക്കാലത്തെയും അനുഗ്രഹീത ശബ്ദത്തിനുടമ തനിക്ക്‌ ദൈവം നൽകിയ ഇമ്പമാർന്ന ശബ്ദത്തിലൂടെ , താളലയങ്ങളിലൂടെ നാദപ്രപഞ്ചം ഒരുക്കി മലയാളികളുടെ മനസ്സിൽ കുടിയേറിയ കെസ്റ്ററും 1500-ൽ പരം പാട്ടുകൾക്ക്‌ പിന്നണിയൊരുക്കിയ ശ്രീ. പ്രിൻസ്‌ ജോസഫിന്റെയും നേതൃത്വത്തിൽ അരങ്ങേറുന്ന സംഗീത നിശയിലേക്ക്‌ എല്ലാ സ്വിസ്സ്‌ മലയാളികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

പിന്നണിഗാനശാഖയെ കരോക്കെ കൈയടക്കുന്ന ഈ കാലഘട്ടത്തിൽ ലൈവ് ഓർക്കസ്ട്രയിലൂടെ പഴയതും പുതിയതുമായ മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങൾ കോർത്തിണക്കി വിഭാവനം ചെയ്തിരിക്കുന്ന ഈ ഗാനമേളയിൽ സ്വിറ്റസർലണ്ടിലെയും കൂടാതെ ഇഗ്ലണ്ട് ,ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ഇരുപത്തിയഞ്ചോളം കലാകാരന്മാർ ഈ ഗാനശിൽപത്തിൽ അണിചേരും .യൂറോപ്പിയൻ പ്രവാസികളായ മലയാളീ സമൂഹത്തിൽ നിന്നും നാളെയുടെ പ്രതീക്ഷകളായ ഒരുപറ്റം ഗായകർ ഈ പരിപാടിയിൽ അണിചേരുമ്പോൾ ഈ വർഷത്തെ സംഗീതപരിപാടി ശ്രോതാക്കൾക്ക് അവിസ്മരണീയമായ ഒരു അനുഭവമായി മാറും എന്ന് പ്രതീക്ഷിക്കാം .

കണ്ണിനും കാതിനും കുളിർമയേകുന്ന ഈ സഗീതസന്ധ്യയിലേക്കു സ്വിസ്സിലെ എല്ലാ സംഗീത ആസ്വാദകരെയും ഭാരവാഹികൾ സാദരം ക്ഷണിക്കുന്നു .