Association Europe Pravasi Switzerland

ഫിനിക്സിയ 2023 : കാഞ്ഞിരപ്പള്ളി തെക്കേമുറിയിൽ ഭവനത്തിൽ വെച്ച് നടത്തിയ നേഴ്സുമാരുടെ വ്യത്യസ്‌തയാർന്ന സ്നേഹസംഗമം.

പലതരം കുടിചേരലുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളവരാണ് നാം കേരളീയർ . നിരവധി പൂർവ്വവിദ്യാർത്ഥി സംഗമങ്ങൾ കലാലയങ്ങളിൽ നടക്കാറുണ്ട് . അതിൽ നിന്നെല്ലാം വ്യത്യസ്തമായി സംഘടനാ മികവുകൊണ്ടും പ്രഗൽഭരായ വ്യക്തികളുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു ഇന്ന് കാഞ്ഞിരപ്പള്ളിയിൽ തെക്കേമുറിയിൽ ഭവനത്തിൽ വെച്ച് നടത്തിയ ഈ നേഴ്സുമാരുടെ സ്നേഹസംഗമം ഫിനിക്സിയ 2023.

1993-96 -ൽ ഹൈദരാബാദിലെ നിർമ്മല നേഴ്സിംഗ് സ്കൂളിൽ നേഴ്സിംഗ് പഠനം പൂർത്തിയാക്കി അമ്മേരിക്ക,ഇംഗ്ലണ്ട് ,ജർമ്മനി , സ്വിറ്റ്സർലണ്ട് ,ഓസ്ട്രേലിയ, കുവൈറ്റ്,സൗദിഅറേബ്യ ,ഡൽഹി ,കേരളം തുടങ്ങി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന മുപ്പതോളം നേഴ്സുമാർ ഒത്തുചേർന്നപ്പോൾ അത് പുതിയ ഒരു അനുഭവമായി മാറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിചേർന്ന നേഴ്സുമാർക്ക് കുടുംബനാഥ കൂടിയായ റീന തെക്കേമുറി സ്വാഗതമാശംസിച്ചു.

ലീഡർ റീസാമ്മ ജോസഫ് സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഫിനിക്സിയ 2023 സംഗമം ഔദ്യോഗികമായ ഉത്ഘാടനം ചെയ്തത് കേരളത്തിന്റെ ആദരണീയനായ ജലവിഭവവകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനാണ്. ഫിനിക്സിയ 2023 സംഗമത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് കേരള സർക്കാർ ചീഫ് വിപ്പ് ശ്രീ. ഡോ.എൻ.ജയരാജ്. ,പൂഞ്ഞാർ എം.എൽ.എ. ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. , ഇൻഫാം നാഷണൽ ഡയറക്ടർ ഫാ. ജോസഫ് ചെറുകരകുന്നേൽ , സിനിമാ താരം ശ്രീ. സ്ഫടികം ജോർജ്. , പ്രശ്സ്ത മജീഷ്യൻ ശ്രീ. പി.എം. മിത്ര ,കേരള സർക്കാർ നേഴ്സ് യൂണിയൻ പ്രസിഡൻറ് ശ്രീ. വിപിൻ ചാണ്ടി. അഡ്മിൻമാരായ റീന അഗസ്റ്റിൻ ,റോസിലിൻ ജോർജ് . തുടങ്ങിയവർ പ്രസംഗിച്ചു. ഷീജ പയ്യപ്പള്ളി സംഗമത്തിന് കൃതജ്ഞയും പറഞ്ഞു.