Association Pravasi Switzerland

തിരുപിറവിയുടെ സ്മരണകളുണർത്തി ആറാവു ‘മലയാളി കാത്തലിക് കമ്മ്യുണിറ്റി’ ഡിസംബർ 19 നു ഭക്ത്യാദരപൂർവ്വം ക്രിസ്‌മസ്സ്‌ ആഘോഷിച്ചു.

തിരുപിറവിയുടെ സ്മരണങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സിൽ പ്രതീക്ഷയുടെ നക്ഷത്രമായി ഉദിക്കുമ്പോൾ, സ്വിട്സർലണ്ടിൽ, ആറാവു പ്രദേശത്തെ ‘മലയാളി കാത്തലിക് കമ്മ്യുണിറ്റി’ ഈ വർഷത്തെ ക്രിസ്തുമസ് ഡിസംബർ 19 നു ഞായറാഴ്ച ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. സൂർ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ വൈകിട്ട് 5 മണിക്ക് ഫാ. വർഗീസ് (ലെനിൻ ) മൂഞ്ഞേലിൽ സീറോ മലബാർ റീത്തിലുള്ള പുതിയ ആരാധന ക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ അനുഭവങ്ങളിലൂടെ ആണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ആഘോഷങ്ങൾ വീട്ടിലൊതുങ്ങിയ ഈ ക്രിസ്മസ് കാലത്ത് അപരൻ്റെ ദുഃഖങ്ങൾ അടുത്തറിയാനും ആവശ്യമുള്ള ഇടങ്ങളിൽ കനിവും കരുണയും ചൊരിയുവാനും നമുക്ക് കടമയുണ്ടെന്നും തൻ്റെ ക്രിസ്തുമസ് സന്ദേശത്തിൽ ഫാദർ വർഗീസ് മൂഞ്ഞേലിൽ ഓർമ്മിപ്പിച്ചു.

കോവിഡ് – 19 നിബന്ധനകൾ പാലിച്ചുകൊണ്ട് നടത്തപ്പെട്ട തിരുക്കർമ്മങ്ങളിൽ പരമാവധി വിശ്വാസികൾ പങ്കെടുത്തു.