Association Cultural Pravasi

സ്വിറ്റസർലണ്ടിൽ നടന വർണ്ണങ്ങൾ തീർത്ത നൃത്താധ്യാപിക നീനു കളത്തിലിന്റെ ശിക്ഷണത്തിലുള്ള ചിലങ്ക ഡാൻസ് സ്‌കൂളിലേക്ക് നവംബർ ഒന്നിന് പുതിയ ബാച്ചിന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു .

അറബിക്കടലും സഹ്യസാനുക്കളും കാവൽ നിൽക്കുന്ന കേരളപ്പെരുമയുടെ താളം ലയം ഭാവം എന്നിവ പ്രവാസി മലയാളിയുടെ രണ്ടാം തലമുറയിലേക്ക് പകരാനായി 2014 ലെ കേരളപ്പിറവി ദിനത്തിൽ സൂറിച്ചിൽ ആരംഭിച്ച ചിലങ്ക നൃത്തവിദ്യാലയത്തിലൂടെ അനുവാചകഹൃദയങ്ങളിൽ അനുഭൂതിയുടെ നവ്യ പ്രപഞ്ച മൊരുക്കി നിരവധി കലാപ്രതിഭകൾ പൊൻചിലങ്കകളുടെ ജിൽജിലാരവത്തോടെ ചടുലപദചലനങ്ങളുമായി പിന്നിട്ടവർഷകളിൽ നിരവധി വേദിയിൽ അരങ്ങേറ്റം കുറിക്കുകയും പുരസ്കാരങ്ങൾ നേടുകയുമുണ്ടായി .

കലാസാംസ്‌കാര പാരമ്പര്യത്തിന്റെ വേരറ്റിട്ടില്ലെന്ന് തെളിയിക്കുന്ന മുദ്രാംഗുലീയങ്ങളുമായി നടനകലയെ ഉപാസിക്കുന്ന കൊച്ചുകലാകാരികളുടെ കാൽച്ചിലമ്പൊലികൾ ഇനിയും വേദികളിൽ ഉയരുവാൻ ചിലങ്ക നൃത്ത വിദ്യാലയം വീണ്ടും തയാറെടുക്കുന്നു .പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ രെജിസ്ട്രേഷൻ നവംബർ ഒന്നിന് ആരംഭിക്കുന്നു ..താല്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ ബന്ധപ്പെടുക …078 911 17 01