Association Pravasi Social Media Switzerland

സൂറിച് നിവാസികളായ ആനീസ് ജോർജ് വളപ്പിലയുടെയും ,ഷാജി വലിയവീട്ടിലിന്റെയും ,ഷലിം വലിയവീട്ടിലിന്റെയും പ്രിയ സഹോദരൻ ജോയി ഡേവിഡ് വലിയവീട്ടിൽ (60 ) നിര്യാതനായി .

മാള വലിയവീട്ടിൽ ജോയി ഡേവിഡ് ഇന്ന് (20.08 ) വൈകുന്നേരം അഞ്ചരക്ക് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു . സൂറിച് നിവാസികളായ ആനീസ് ജോർജ് വളപ്പിലയുടെയും ,ഷാജി വലിയവീട്ടിലിന്റെയും ,ഷലിം വലിയവീട്ടിലിന്റെയും സഹോദരനാണ് പരേതൻ .

സ്വിസ്സ് മലയാളികൾക്ക് ഏറെ സുപരിചിതരായിരുന്ന ജോയിയും ,ഭാര്യ മേഴ്‌സിയും കുറച്ചു നാളുകൾക്ക് മുൻപാണ് സ്വിറ്റസർലണ്ടിലെ പ്രവാസജീവിതത്തിനു വിരാമമേകി നാട്ടിലേക്കു പോകുകയും നാട്ടിൽ സ്ഥിരതാമസമാക്കുകയും ചെയ്തത് ..പരേതന് രണ്ടു മക്കൾ കാനഡയിലുള്ള അന്നാ വിനോയിയും യുകെ യിലുള്ള അലെൻസോയും .

സംസ്കാരകർമ്മങ്ങൾ പിന്നീട് നടത്തപ്പെടും ..

പരേതൻറെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ആത്മശാന്തിക്കായി കുടുംബത്തോടൊപ്പം പ്രാർഥനയിൽ പങ്കു ചേരുകയും ചെയ്യുന്നു.