കലോത്സവം സംഗീതസാന്ദ്രമാക്കുവാൻ അനുഗ്രഹീത ശ്രെഷ്ടപാരമ്പര്യ ഗായകൻ കെ സ് ഹരിശങ്കറും ,ഗായിക ദിവ്യ സ് മേനോനും കൂടാതെ നാടക നൃത്ത നൃത്യങ്ങളുമായി സ്വിസ്സിലെ നൂറോളം കലാപ്രതിഭകളും..
സ്വിറ്റസർലണ്ടിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ ഭാരതീയ കലാലയം ഇരുപതൊന്നിന്റെ നിറവിൽ ആഘോഷിക്കുന്ന കലോത്സവത്തിനു 2020 ജനുവരി നാലിന് സൂറിച്ചിലെ ഉസ്റ്ററിൽ തിരശീല ഉയരും ..കലോത്സവത്തിനോടൊപ്പം വർഷങ്ങളായി നടത്തുന്ന കലാമത്സരങ്ങളുടെ രെജിസ്ട്രേഷൻ ഉൽക്കാടനം ഗായകൻ അഭിജിത് നിർവഹിച്ചു …രെജിസ്ട്രേഷൻ ഓൺലൈനിലൂടെ നടത്താവുന്നതാണ് ..
മലയാളികളുടെ മനസില് സംഗീതത്തിന്റെ നിലാവു പരത്തിയ ശബ്ദത്തിന്റെ ഉടമയും,ആലപിച്ച ഗാനങ്ങളെല്ലാം ഹിറ്റാക്കുകയും , ശ്രെഷ്ട്ടസംഗീത പാരമ്പര്യവുമുള്ള അനുഗ്രഹീത ഗായകൻ ഡോക്ടർ കെ സ് ഹരിശങ്കറും ,ബാംഗ്ലൂർ ഡേയ്സിലെ ഹിറ്റ് ഗാനം മുതൽ തൻറെ സ്വതസിദ്ധമായ സ്വരമാധുരിയുമായി മലയാളിയുടെ മനസ്സിൽ കുടിയേറിയ മാണിക്യച്ചിറകുള്ള പാട്ടുകാരി ദിവ്യ സ് മേനോനും കലോത്സവത്തിൽ സംഗീതവിരുന്നൊരുക്കുവാൻ എത്തുന്നു … ഇവർ കലോത്സവ വേദിയിലെത്തുമ്പോൾ സ്വിസ്സ് മലയാളികൾക്ക് തികച്ചും വേറിട്ട ഒരു സംഗീതവിരുന്നായിരിക്കും സമ്മാനിക്കുക .
കൂടാതെ നൂറിൽ പരം സ്വിസ്സിലെ കലാപ്രതിഭകളെ ഒരേ വേദിയിൽ അണിനിരത്തി ഗാന്ധി സ്മരണയിൽ ശ്രീ ജാക്സൺ പുല്ലേലി ഒരുക്കുന്ന ഓപ്പണിങ് പ്രോഗ്രാം കലോത്സവത്തിന് നിറച്ചാർത്തേകും ….
ഈ നൃത്ത സംഗീതവിരുന്നിലേക്കു എല്ലാ കലാസ്നേഹികളെയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി .കലാലയം ചെയർ പേഴ്സൺ മേഴ്സി പാറശേരി ,വൈസ് ചെയർ പേഴ്സൺ റോസി ചെറുപള്ളികാട്ട് ,സെക്രട്ടറി സിജി തോമസ് ,ട്രഷറർ സാബു പുല്ലേലി ,പ്രോഗ്രാം കോഓർഡിനേറ്റർ റോഹൻ തോമസ് ,പി ആർ ഓ പോളി മണവാളൻ,ഡ്രാമാ കോഓർഡിനേറ്റർ ജോസ് വാഴക്കാല ,മറ്റു ഭാരവാഹികളായ ബാബു പുല്ലേലി ,ജോൺ അരീക്കൽ ,ആഞ്ചേല ഗോപുരത്തിങ്കൽ എന്നിവർ അറിയിച്ചു .. .