സ്വിറ്റസർലണ്ടിലെ ബാസൽ സെന്റ് ആന്റണീസ് ദേവാലയത്തിൽ ആണ്ടുതോറും നടത്തിവരുന്ന ഭാരതത്തിന്റെ ആദ്യ വിശുദ്ധ ആയ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഈ വർഷം ആഗസ്റ്റ് 25 ഞായറാഴ്ച പൂർവ്വാധികം ഭംഗിയായി ബാസലിൽ ആഘോഷിക്കുകയാണ്. ആഘോഷമായ തിരുന്നാൾ കുർബാന , വചനസന്ദേശം , ലദീഞ്ഞ് , സ്നേഹവിരുന്ന്. എന്നിവയാണ് പരിപാടികൾ.
റവ. ഫാ. ജോസ്. അഞ്ചാനിയിൽ ( വികാരി. മാഞ്ചസ്റ്റർ. ഇംഗ്ലണ്ട്. ). മുഖ്യകാർമ്മികനായും റവ. ഫാ. കിസിഞ്ചർ. എണിയേക്കാട്ട് ,റവ. ഫാ. സെബാസ്റ്റ്യൻ. തയ്യിൽ, റവ. ഫാ. ജോസഫ്. മണ്ടിയിൽ എന്നീ ബഹു വൈദികർ സഹകാർമ്മികരായും ഞായറാഴ്ച നാലര മണിക്ക് ആഘോഷമായ തിരുന്നാൾ കുർബാന അർപ്പിക്കും … റവ. ഫാ. ജിമ്മി. ജോർജ്. തിരുന്നാൾ സന്ദേശം നൽകുന്നതുമാണ് … തുടർന്ന് ആറുമണിക്ക് സ്നേഹവിരുന്നോടുകൂടി തിരുന്നാൾ കർമ്മങ്ങൾ അവസാനിക്കും ..തിരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ഈ വർഷത്തെ തിരുന്നാൾ പ്രസുദേന്തിമാർ – ജോയി പെരുംപള്ളിൽ, ഡേവിസ്. തേക്കനാത്ത്.,ജയ്സൺ. കരേടൻ എന്നിവരാണ്…