സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്കാരിക സംഘടനായ കേളി ഒരുക്കിയ ഇരുപതാമത് കേളി കലാമേള ഹോംബ്രെക്ടികോണിൽ വർണ്ണാഭമായ സമാപനച്ചടങ്ങുകളോടെ കൊടിയിറങ്ങി. ആറു മാസക്കാലത്തോളം നീണ്ടു നിന്ന വിവിധ കമ്മിറ്റികളുടെ പഴുതടച്ച പ്രവർത്തനത്തിൻ്റെ ഫലമായ് ജൂൺ 7, 8 തീയതികളിൽ നടന്ന 20-)മത് കേളി ഇൻ്റർനാഷണൽ കലാമേളയിൽ അനേകം പ്രതിഭകൾ വിവിധ മൽസരങ്ങളിൽ മാറ്റുരച്ചു. രണ്ടു ദിനരാത്രങ്ങൾ ഹോംബ്രെക്ടികോണിൽ ജൂൺ 7, 8 തീയതികളിൽ ചിലങ്കകളുടെയും സംഗീതത്തിന്റെയും താളമേളങ്ങൾ ഉയർന്ന കലാമാമാങ്കത്തിനു രണ്ടാം ദിവസം നടന്ന സമാപന ചടങ്ങോടെ തിരശീല വീണു.അടുത്തവർഷം […]
യു.എ.ഇയിൽ നിന്നും സൗദിയിൽ നിന്നും കെ.എം.സി.സി ഏർപ്പെടുത്തിയ രണ്ട് വിമാനങ്ങൾ കൂടി നാട്ടിലേക്ക് തിരിച്ചു. വിദേശ വിമാന കമ്പനികൾക്ക് കൂടി അനുമതി നൽകിയ സാഹചര്യത്തിൽ കൂടുതൽ ചാർട്ടർ വിമാനങ്ങൾ കേരളത്തിലേക്ക്. നിരവധി സന്നദ്ധ സംഘടനകളാണ് പുതുതായി ചാർട്ടർ വിമാനങ്ങൾ പ്രഖ്യാപിച്ചത്. ജീവനക്കാരെ ഒഴിപ്പിക്കാൻ ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ നിരവധി സ്ഥാപനങ്ങളും തീരുമാനിച്ചു. വന്ദേഭാരത് മിഷൻ മുഖേനയുള്ള വിമാന സർവീസുകൾ കുറച്ചുകൊണ്ട് ചാർട്ടർ വിമാനങ്ങളുടെ എണ്ണം ഉയർത്താനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട ആയിരങ്ങളാണ് കാത്തിരിപ്പ് തുടരുന്നത്. […]
മ്യൂറെൻഗ്രാമം വരെയുള്ളയാത്രയ്ക്ക് വൺഡേ പാസ് മാത്രം മതി. അതിനു മുകളിലെ മലകളിലോട്ട് യാത്ര ചെയ്യണമെങ്കിൽ വേറെ ടിക്കറ്റ് എടുക്കണം. സ്വിസ്സ് പാസ് ട്രാവൽ കാർഡ് ഉണ്ടെങ്കിൽ ടിക്കറ്റിന് ഇളവുണ്ട്. ജന്മദിനത്തിലാണ് യാത്രയെങ്കിൽ ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഷിൽത്തോണിലേയ്ക്കാണ് ഞങ്ങളുടെ യാത്ര. ഫെബ്രുവരി പകുതി മുതൽ മാർച്ച് പകുതി വരെ സ്വിറ്റ്സർലാൻഡിന്റെ പല ഭാഗങ്ങളിലും മഞ്ഞുകാല വിനോദങ്ങൾക്കായുള്ള അവധിക്കാലമാണ്. മലമുകളിലേയ്ക്കുള്ള യാത്രയ്ക്ക് നല്ല തിരക്കുണ്ട്. സ്വയമേ സ്വയരക്ഷ എന്നതാണ് ഇപ്പോഴത്തെ […]