Association Europe Pravasi Switzerland

AIMNA ( An International Malayalee Nurses Assembly ) സ്വിറ്റസർലണ്ടിന്റെ ആദ്യ സംഗമവും, ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങളും മെയ് 12 നു സൂറിച്ചിൽ ..മീറ്റിങ്ങ് , ഡിസ്കഷൻസ്,ആൽബം പ്രകാശനം ..നഴ്‌സസ് ആദരണം …സ്വിറ്റസർലണ്ടിലെ എല്ലാ മലയാളി നഴ്‌സസിനും ചടങ്ങിലേക്ക് ഹാർദ്ദവമായ സ്വാഗതം

ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ എയിംന ( An International Malayalee Nurses Assembly ) ഒരു ദശാബ്ദത്തിനു മുന്പാണ് ഇന്ത്യയിൽ തുടക്കമിട്ടത് ഇതിനോടകം ഇരുപത്തിയെട്ടു രാജ്യങ്ങളിൽ ശാഖകളായി കഴിഞ്ഞിരിക്കുന്ന എയിംനയുടെ പ്രവർത്തനങ്ങൾ സ്വിറ്റസർലൻണ്ടിലും ആരംഭിച്ചു … ..സംഘടനയുടെ പ്രഥമ സമ്മേളനവും ഇന്റർനാഷണൽ നഴ്സിങ്ങ് ഡേയും സമുചിതമായി സൂറിച്ചിലെ ഗോസാവുവിൽ മെയ് 12 നു ആഘോഷിക്കുകയാണ് .

നഴ്സുമാരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജോലി സംബന്ധമായ അറിവുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആഗോള മലയാളി നഴ്സുമാരുടെ രാഷ്ട്രീയേതര കൂട്ടായ്മയാണ് എയിംന അഥവാ ആൻ ഇൻറർനാഷണൽ മലയാളി നഴ്സസ് അസംബ്ലി.

മെയ് 12 നു നാലരക്ക് ആരംഭിക്കുന്ന ചടങ്ങിൽ അതിഥികൾക്ക് എയിംനക്കു വേണ്ടി ശ്രീ ജിജി പ്രിൻസ് സ്വാഗതമേകും തുടർന്ന് “Career development and opportunities for nursing professionals in the context of Switzerland” എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ ജേക്കബ് ചെങ്ങംകേരി വിശദമായി സംസാരിക്കും ..തുടർന്ന് “Nursing initiative and further steps, role of the SBK in the nursing profession” എന്നതിനെക്കുറിച്ചു ശ്രീ സാജൻ പെരേപ്പാടൻ സംസാരിക്കും .തുടർന്ന് സ്വിറ്റസർലണ്ടിലെ എയിംനയുടെ പ്രവർത്തനങ്ങളെക്കുറിച്ചു ഡിസ്കഷൻ നടക്കും .

തുടർന്നുള്ള ചെറിയ ബ്രേക്കിനുശേഷം വിപുലമായ നേഴ്സസ് ഡേ സെലിബ്രേഷന് തുടക്കമാകും. ചടങ്ങിൽ സ്വിറ്റസർലണ്ടിലെ സീനിയേഴ്‌സായ മലയാളീ നഴ്‌സുമാരെ ആദരിക്കും തുടർന്ന് ശ്രീ ബേബി കാക്കശേരി സംഗീതവും ,രചനയും നിർവഹിച്ചു ശ്രീ സിറിയക് ചെറുകാട്‌ ആലപിച്ച “ഭൂമിയിലെ മാലാഖമാർ” എന്ന ആൽബത്തിന്റെ പ്രകാശനം നടക്കും .സ്വിറ്റസർലണ്ടിലെ എല്ലാ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും ..

സ്വിറ്റസർലണ്ടിലെ എല്ലാ മലയാളി നഴ്‌സുമാരെയും ഈ പ്രോഗ്രാമിലേക്കു ഹാർദ്ദവമായ സ്വാഗതം ചെയ്യുന്നതായി എയിംനക്കു വേണ്ടി സംഘാടകർ അറിയിച്ചു ..പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേര് രജിസ്റ്റർ ചെയ്യുക ..

https://forms.gle/WEc7W2Ab8JXghurJ7

VENUE : BERGSTRASSE 33 ,8625 GOSSAVU ,ZURICH
TIME : 16 .30