Association Europe Pravasi Switzerland

ജീവകാരുണ്യ പ്രവർത്തകയും നഴ്സുമായ നർഗീസ് ബീഗം മുഖ്യ അതിഥിയായി ‘എയിംന’ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു …സ്വിറ്റസർലണ്ടിൽ നിന്നും ജിജി പ്രിൻസ് ടോക് ഷോയിൽ പങ്കെടുത്തു

ഡൽഹി : ആഗോള നഴ്സുമാരുടെ ഫേസ്ബുക്ക് കൂട്ടായ്മ ‘ആൻ ഇന്റർനാഷണൽ മലയാളി നഴ്സസ് അസംബ്ലി’ (എയിംന )യുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള ‘എയിംന’യിൽ വനിതാ ദിനാഘോഷത്തിൽ വനിതകളുടെ കലാപ്രകടനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

ജീവകാരുണ്യ പ്രവർത്തകയും നഴ്സുമായ നർഗീസ് ബീഗം മുഖ്യ അതിഥിയായി എത്തിയ ‘ടോക്ക് ഷോ’ ആയിരുന്നു വനിത ദിന പരിപാടികളിലെ പ്രധാന ആകർഷണം. സുസ്ഥിരമായ ഒരു നാളെക്കായി ലിംഗസമത്വം നേടാം എന്ന വിഷയത്തിൽ ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ നിന്നായി ആറ് പ്രതിനിധികൾ ‘ടോക്ക് ഷോ’യിൽ പങ്കാളികളായി. Linsu Jithin ഏകോപനം നിർവഹിച്ച യോഗത്തിൽ ജീവകാരുണ്യ പ്രവർത്തകയും അഡോറ ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടറുമായ Nargees Beegam മുഖ്യ അതിഥിയായെത്തി.

FB DIRECT LINK – https://fb.watch/bD93_IBqem/

പ്രതിഫലേച്ഛയില്ലാതെ സമൂഹനന്മ ലക്ഷ്യമാക്കി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് നർഗീസ് ബീഗം സംസാരിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് സമൂഹം ഉറച്ച പിന്തുണ നൽകുമെന്ന് അവർ കൂട്ടിച്ചേർത്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച സാഹചര്യങ്ങളും നേരിട്ട വെല്ലുവിളികളും ദുരനുഭവങ്ങളും നർഗീസ് ബീഗം പങ്കുവെച്ചു.

‘എയിംന’ പ്രതിനിധികളായ Jisha Rajesh കേരളത്തിൽ നിന്നും Mini Viswanathan യുകെയിൽ നിന്നും Aswathi Jose ന്യൂ ഡൽഹിയിൽ നിന്നും Jisha Shibu (മുംബൈ) Gigi Prince (സ്വിറ്റ്സർലൻഡ്) എന്നിവരും ഓൺലൈൻ ആയി സംഘടിപ്പിച്ച പരിപാടിയിൽ അംഗങ്ങളായി.

കലാപരിപാടികളുമായി കാനഡയിൽ നിന്നും Anupriya Jose , ഷാർജയിൽ നിന്നും Jisha Jose പരിപാടിയുടെ മാറ്റുകൂട്ടി.

AIMNA സെക്കന്റ് എഡിഷൻ ഇ-മാഗസിനിലേക്ക് മലയാളി നഴ്സുമാരിൽ നിന്നും എൻട്രികൾ ക്ഷണിച്ചു

പൊതുവായ നിർദ്ദേശങ്ങൾ:
1 മലയാളത്തിൽ രചിച്ച് ഉചിതമായ ശീർഷകത്തോട് കൂടി, സ്വന്തം സൃഷ്ടികൾ മാത്രം അയയ്ക്കാൻ ശ്രദ്ധിക്കുക.

2. അയയ്ക്കുന്ന രചനകൾ മുൻപ് ഓൺലൈൻ , അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതാവരുത്.

3.സൃഷ്ടികർത്താവിൻ്റെ പേര്, ഫോട്ടോ ,മൊബൈൽ നമ്പർ(വാട്ട്സ് ആപ് നമ്പർ ഉൾപ്പെടെ), ഇ-മെയിൽ വിലാസം ഇവ രചനകളോടൊപ്പം ചേർക്കേണ്ടതാണ്.

4.സൃഷ്ടികൾ Word ഫോർമാറ്റിലോ, ( ഫോണ്ട് ഏതാണെന്ന് സൂചിപ്പിക്കേണ്ടതാണ്) ടൈപ് ചെയ്തോ, വാട്ട്സ് ആപ്പ് മെസ്സേജ് ആയോ അയക്കാം. കൈയ്യെഴുത്ത് പ്രതികൾ പാടില്ല.

5. കഥ, കവിത,ആരോഗ്യ പംക്തി,പാചക കുറിപ്പുകൾ, യാത്രാവിവരണം, പ്രചോദനാത്മകമായ അനുഭവക്കുറിപ്പുകൾ, കാർട്ടൂൺ, ഫോട്ടോഗ്രാഫി, ചിത്രരചന, അക്കാഡമിക് പോസ്റ്റുകൾ, ഡ്യൂട്ടി നുറുങ്ങുകൾ തുടങ്ങിയ വിഭാഗങ്ങളിൽ രചനകൾ അയക്കാം.

പ്രവാസജീവിതത്തോട് ഏറ്റവും ഇഴുകിചേർന്ന് നിൽക്കുന്ന ഒരു വിഭാഗമെന്ന നിലയിൽ വ്യത്യസ്ത രാജ്യങ്ങളിലെ ഭൂപ്രകൃതി, ജീവിത നിലവാരം, വിദ്യാഭ്യാസസമ്പ്രദായം, സേവന വേതന വ്യവസ്ഥകൾ ,മറ്റനുബന്ധ സാഹചര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ലേഖനങ്ങളും അയയ്ക്കാവുന്നതാണ്.

6. കഥകളും, മറ്റ് ലേഖനങ്ങളും അങ്ങേയറ്റം 500 വാക്കുകൾക്കും, കവിതകൾ 20 വരികൾക്കുള്ളിലും പൂർത്തികരിക്കുന്നതാണ് അഭികാമ്യം.

7. രചനകൾ അയയ്ക്കേണ്ട വിലാസം: aimnaofficial@gmail.com

മൊബെൽ നമ്പർ: 7011632264

അവസാന തീയതി മാർച്ച് 20.