വിനായകന് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം തൊട്ടപ്പന് റിലീസിങ്ങിനൊരുങ്ങുകയാണ്. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രശസ്ത എഴുത്തുകാരന് ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന് തൊട്ടപ്പന് എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക. ദിലീഷ് പോത്തന്, മനോജ് കെ ജയന്,കൊച്ചു പ്രേമന്, പോളി വില്‍സണ്‍, റോഷന് മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.
Related News
സ്റ്റാലിന് ലുക്കില്‍ മമ്മൂട്ടി; ഫാന്‍ മേഡ് പോസ്റ്റര്‍ ഹിറ്റാക്കി സോഷ്യല്‍ മീഡിയ
‘ജോസഫ് സ്റ്റാലിന്’ എന്ന റഷ്യന്‍ കമ്മ്യൂണിസ്റ്റ് നേതാവിന്റെ ലുക്കില്‍ മമ്മൂട്ടിയെ കണ്ടതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ ആരാധകര്‍. ‘സോവിയറ്റ് യൂണിയനില്‍ പണ്ടൊരു ചുവന്ന സിംഹം ജീവിച്ചിരുന്നു’ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ വൈറലാണ്. തീഷ്ണമാര്ന്ന നോട്ടവും കട്ടി മീശയുമായി സ്റ്റാലിന്റെ തനിപ്പകര്‍പ്പില്‍ മമ്മൂട്ടിയെ കസ്റ്റമൈസ് ചെയ്തത് സാനി യാസ് ആണ്. കമ്മ്യൂണിസ്റ്റ് പതാകയിലെ ചുവപ്പും അരിവാള്‍ ചുറ്റിക നക്ഷത്രവുമൊക്കെ ‘സ്റ്റാലിന്’ എന്ന ഇംഗ്ലീഷ് ടൈറ്റിലില്‍ കൊണ്ടു വന്നിട്ടുമുണ്ട്. ഇതിനു മുമ്പും ഇത്തരം പോസ്റ്ററുകളുമായി സോഷ്യല്‍ […]
’83ന്’ വിനോദനികുതി ഒഴിവാക്കി ഡൽഹി സർക്കാർ
1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയകഥ പറയുന്ന ’83’ എന്ന സിനിമയ്ക്ക് വിനോദനികുതി ഒഴിവാക്കി ഡൽഹി സർക്കാർ. സംവിധായകൻ കബീർ ഖാൻ തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ വിവരം പങ്കുവച്ചത്. ഡിസംബർ 24ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം തീയറ്ററുകളിലെത്തും. ടീം ക്യാപ്റ്റൻ കൂടിയായ കപിൽ ദേവിനെ രൺവീർ സിംഗാണ് അവതരിപ്പിക്കുക. ഇതിനകം തന്നെ സിനിമയിൽ താരത്തിൻ്റെ അപ്പിയറൻസ് ഏറെ ചർച്ച ആയിക്കഴിഞ്ഞു. കപിലിൻ്റെ ഭാര്യ റോമി ഭാട്ടിയ ആയി ദീപിക പദുക്കോണും ചിത്രത്തിൽ […]
Aaraattu Movie 2022 : തിയറ്ററുകളിൽ മോഹൻലാലിന്റെ ‘ആറാട്ട്’; ലോകമെമ്പാടും 2700 സ്ക്രീനുകളിൽ പ്രദർശനം
മലയാള സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ(Mohanlal) ചിത്രം ‘ആറാട്ട്’ (Aaraattu movie) പ്രദർശനത്തിനെത്തി. മോഹൻലാൽ മാസ് ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് സിനിമാസ്വാദകരും ആരാധകരും. ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ലോകമെമ്പാടുമുള്ള 2700 സ്ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 522 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ദിവസങ്ങൾക്ക് മുമ്പേ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നു. ‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന് മോഹന്‍ലാലിനെ […]





