കൊവിഡ് വാക്‌സിൻ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്നാരോപിച്ച് അമേരിക്ക രംഗത്ത്. പ്രതിരോധ വിവരങ്ങളും സോഫ്റ്റ് വെയർ സോഴ്‌സ് കോഡുകളും ഹാക്കർമാർ ചോർത്തിയതായി യുഎസ് വ്യക്തമാക്കി.
കൊവിഡ് വാക്‌സിൻ ഗവേഷണ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്നാണ് അമേരിക്കയുടെ ആരോപണം.
ചൈനീസ് സർക്കാരിന്റെ സഹായത്തോടെയാണ് ഹാക്കർമാർ പ്രവർത്തിച്ചതെന്നും അമേരിക്ക ആരോപിച്ചു. സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
അതിനിടെ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഏറ്റവും മോശം അവസ്ഥ ഇനിയുണ്ടാകാം. രാജ്യത്തോട് സ്‌നേഹമുണ്ടെങ്കിൽ ജനങ്ങൾ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കൊവിഡ് ബാധിച്ച് അമേരിക്കയിൽ 141,000 പേരാണ് ഇതുവരെ മരിച്ചത്.