Auto

ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകാതിരിക്കാൻ ഹൈവേയിൽ ലേസർ ലൈറ്റുകൾ സ്ഥാപിച്ച്​ ചൈന

രാത്രികാലങ്ങളിലുള്ള ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകുന്നതിനെ തുടർന്ന് നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും രാത്രികാലങ്ങളിൽ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ ഉറങ്ങിപ്പോകാതിരിക്കാനും ചൈനീസ് ഗവൺമെൻ്റ് ഒരു ലേസർ ഷോ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചൈനീസ്​ സർക്കാറാണ്​ ഹൈവേയിൽ ലേസർ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. പല നിറത്തിലുള്ള മിന്നുന്ന ലേസർ ലൈറ്റുകൾ റോഡിന്​ കുറുകേയുള്ള സൈൻ ബോർഡുകൾക്ക് അരികിലായാണ് സ്ഥാപിച്ചിരിക്കുന്നത്. ചൈനയിലെ ഹൈവേയിലെ ലേസർ ഷോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പല നിറത്തിലുള്ള പ്രകാശങ്ങൾ തിളങ്ങുന്നത് […]

World

ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു

ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2013 മുതൽ 10 വർഷം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത്. ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം.(China’s former premier Li Keqiang has died) ഹു ജിന്റാവോ പ്രസിഡന്റ് ആയിരിക്കെ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വൈസ് പ്രസിഡന്റും ലി ഉപപ്രധാനമന്ത്രിയും […]

World

ചന്ദ്രയാന്‍ 3 ഇറങ്ങിയത് ദക്ഷിണധ്രുവത്തില്‍ അല്ല; ആരോപണവുമായി ചൈനീസ് ശസ്ത്രജ്ഞര്‍

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ നാഴികകല്ലായിരുന്നു ചന്ദ്രയാന്‍ 3ന്റെ വിജയം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍ 3. എന്നാല്‍ ചന്ദ്രയാന്‍ 3നെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍.(Chinese scientist claims India’s Chandrayaan-3 didn’t land on Moon’s south pole) ഇന്ത്യയുടെ ഈ അവകാശ വാദം തെറ്റാണെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം. ചൈനയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ഔയാങ് സിയുവാന്‍ ആണ് ആരോപണം ഉന്നയിക്കുന്നത്. ഇന്ത്യ ചന്ദ്രയാന്‍ 3 […]

National

അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്ന് ഇന്ത്യ; പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി

ജി 20 വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി ഇന്ത്യ. അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്നും യോഗങ്ങൾ പ്രഖ്യാപിച്ചത് പോലെ അവിടെ നടക്കുമെന്നും ഇന്ത്യ പറഞ്ഞു. ടൂറിസത്തെക്കുറിച്ചുള്ള ജി – 20 വർക്കിംഗ് ഗ്രൂപ്പ് യോഗം മെയ് 22, 24 തീയതികളിൽ ശ്രീനഗറിലാണ് നടക്കുക. ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകാൻ ആണ് പരിപാടിയിലൂടെ ഇന്ത്യയുടെ ലക്ഷ്യം. (arunachal jammu kashmir g20) അരുണാചൽ പ്രദേശിലെ […]

World

സ്ത്രീകൾ അടിവസ്ത്ര മോഡലാകുന്നത് തടഞ്ഞ് ചൈന; പകരം മോഡലുകളായി പുരുഷന്മാർ

സ്ത്രീകൾ അടിവസ്ത്ര മോഡലാകുന്നത് തടഞ്ഞ് ചൈന. ഇതോടെ പുരുഷന്മാരാണ് സ്ത്രീ അടിവസ്ത്രങ്ങളുടെ മോഡലാകുന്നത്. ന്യൂയോർക്ക് പോസ്റ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഓൺലൈനായി സ്ത്രീകൾ അടിവസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്നതാണ് ചൈന തടഞ്ഞത്. സ്ത്രീ മോഡലുകൾ അടിവസ്ത്ര ലൈവ് സ്ട്രീമുകളിൽ എത്തുന്ന കമ്പനികൾ അടച്ചുപൂട്ടപ്പെട്ടിരുന്നു. അശ്ലീല സാധനങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിക്കരുതെന്ന നിയമമാണ് അടിവസ്ത്ര കമ്പനികൾക്ക് തിരിച്ചടിയായത്. ഇതിൽ ചില കമ്പനികൾ ഇപ്പോൾ പുരുഷ മോഡലുകളെ വച്ചാണ് സ്ത്രീ അടിവസ്ത്രങ്ങൾ അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ധരിച്ച പുരുഷന്മാരുടെ വിഡിയോ ടിക്-ടോകിൻ്റെ ചൈനീസ് […]

World

ബ്രസീലും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണം; ലുലയ്ക്ക് കത്തയച്ച് ഷി ജിന്‍പിങ്

ബ്രസീലും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് കത്തയച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. ബ്രസീലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഇടതുനേതാവായ ലുലയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു കത്ത്. തനിക്ക് ചൈനീസ് പ്രസിഡന്റില്‍ നിന്ന് കത്ത് ലഭിച്ചതായി ലുല സ്ഥിരീകരിച്ചിട്ടുണ്ട്. (Brazil’s New President Lula Gets Letter From China’s Xi Jinping) ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സന്നദ്ധത ചൈനീസ് പ്രസിഡന്റ് പ്രകടിപ്പിച്ചതായി ലുല പറഞ്ഞു. നിലവില്‍ […]

World

തുവാന്‍ തുവാനെ രക്ഷിക്കാന്‍ ചൈനയില്‍ നിന്നും വിദഗ്ധരെയെത്തിക്കാന്‍ തായ്‌വാന്‍

ഭീമന്‍ പാണ്ടയുടെ ചികിത്സയ്ക്കായി ചൈനയില്‍ നിന്ന് തായ്‌വാനിലേക്ക് വിദഗ്ധരെ എത്തിക്കുന്നു. തായ്‌വാനിലെ തായ്‌പേയ് മൃഗശാലയിലെ 18 വയസ് പ്രായമുള്ള പാണ്ടക്കരടി തുവാന്‍ തുവാന്റെ ചികിത്സയ്ക്കായാണ് വിദേശത്ത് നിന്ന് ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കുന്നത്. കുറച്ച് മാസങ്ങളായി അസുഖം ബാധിച്ച് ചികിത്സയിലാണ് തുവാന്‍ തുവാന്‍. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തുവാന്‍ തുവാന് രോഗം മൂര്‍ച്ഛിച്ചിരുന്നു. പിന്നാലെ തുവാന്‍ കൂടുതല്‍ അവശനായി. നടക്കാന്‍ കഴിയാതെ വരികയും ചെയ്തു. സെപ്തംബര്‍ 18ന് എംആര്‍ഐ സ്‌കാനിങും നടത്തിയിരുന്നു. തുടര്‍ന്ന് തുവാന്റെ മസ്തിഷ്‌കത്തില്‍ ഒരു മുഴ വളരുന്നതായി […]

India National

അ​തി​ർ​ത്തി​ തർക്കം; കിഴക്കൻ ലഡാക്കിൽ സ്ഥിതി സാധാരണ നിലയിലായില്ലെന്ന് ഇന്ത്യ

ചൈ​ന​യു​മാ​യി അ​തി​ർ​ത്തി​ തർക്കം നിലനിൽക്കുന്ന കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ സ്ഥി​തി സാ​ധാ​ര​ണ നിലയിലായി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ സ്ഥി​തി ശാ​ന്ത​മാ​ണെ​ന്ന് ചൈ​നീ​സ് അം​ബാ​സ​ഡ​ർ സു​ൻ ​വെ​യ്ഡോ​ങ് പ​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പൂ​ർ​ണ​മാ​യി സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ലെ​ന്നും ചി​ല ന​ട​പ​ടി​ക​ൾ​കൂ​ടി വേ​ണ്ട​തു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബ​ഗ്ചി വ്യ​ക്ത​മാ​ക്കി​യ​ത്. 2020 മേ​യി​ലാ​ണ് മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും വലിയ തോ​തി​ൽ സൈ​നി​ക​വി​ന്യാ​സം ന​ട​ത്തി​യ​ത് ആ​ശ​ങ്ക​ക്ക് ഇ​ട​യാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് സൈ​നി​ക, ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ സ്ഥി​തി മാറുകയായിരുന്നു. […]

World

ചൈനയിലെ ഉയ്‍ഗുർ മുസ്ലിം ന്യൂനപക്ഷങ്ങൾ ലൈം​ഗിക പീഡനത്തിന് ഉൾപ്പടെ വിധേയരാകുകയാണെന്ന് യു.എൻ

ഉയ്‍ഗുർ മുസ്ലിം ന്യൂനപക്ഷങ്ങളോട് ചൈന മനുഷ്യാവകാശ ലംഘനം കാട്ടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷൻ. മുസ്ലിം ന്യൂനപക്ഷങ്ങളെ തടവു കേന്ദ്രങ്ങളിൽ അനധികൃതമായി പാർപ്പിച്ച് ലൈം​ഗികമായി ഉൾപ്പടെ പീഡിപ്പിച്ചതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളെയും തള്ളിക്കളയുകയാണ് ചൈന. സിൻജിയാങ് മേഖലയിൽ ഉയ്ഗുർ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ ക്രൂരമായ പീഡനമാണ് നടന്നതെന്നാണ് ഐക്യരാഷ്ട്രസംഘടനാ മനുഷ്യാവകാശ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. സിൻജിയാങ്ങിലെ തടവറകളിൽ ഒരു ദശലക്ഷത്തിലേറെ പേരെ തടവിലാക്കിയിട്ടുണ്ടെന്നും ചൈന നടത്തിയ കുറ്റകൃത്യങ്ങൾക്ക് വിശ്വനീയമായ തെളിവുകൾ ഉണ്ടെന്നും യുഎൻ […]

Uncategorized

ചൈനയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ മടക്കം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി ചൈന.ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കോഴ്‌സുകൾ പൂർത്തിയാക്കാൻ വിസ നൽകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനയിലേക്ക് മടങ്ങിപ്പോകാൻ വിദ്യാർത്ഥികൾക്ക് വിസ അപേക്ഷ 24 മുതൽ സമർപ്പിക്കാം. വിസ അപേക്ഷയ്ക്കൊപ്പം യൂണിവേഴ്സിറ്റികൾ നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് റിട്ടേർണിംഗ് ടു ക്യാമ്പസ് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും ചൈനീസ് വിസയ്ക്ക് അപേക്ഷിക്കാം. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ടര വർഷത്തിലേറെയായി ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് നേരിട്ടിരുന്നു. ചൈനയിൽ പഠിക്കാൻ താൽപ്പര്യമുള്ള […]