അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് പാകിസ്താന് പ്രധാനാമന്ത്രി ഇമ്രാന് ഖാന് . എസ്.സി.ഒ സമ്മിറ്റില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്ഥാനിലെത്തും മുമ്പാണ് ഇമ്രാന്റെ പ്രതികരണം. സൈനിക നടപടികളിലൂടെ സമാധാനം കൈവരിക്കാനാവില്ലെന്നും ഇമ്രാന് ഖാന് പ്രതികരിച്ചു. കശ്മീര്‍ വിഷയങ്ങളുള്‍പ്പെടെ ചര്‍ച്ച ചെയ്യാമെന്നും ഇമ്രാന്ഖാന് പറഞ്ഞു.
Related News
പട്ടാള അട്ടിമറിക്കെതിരെ മ്യാന്മറില് ജനകീയ പ്രക്ഷോഭം പടരുന്നു; നിരോധനം ലംഘിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി
പട്ടാള അട്ടിമറിക്കെതിരെ മ്യാന്മറില് ജനകീയ പ്രക്ഷോഭം പടരുന്നു. യാങ്കൂണിലും മന്‍ഡാലെയിലും നിരോധനം ലംഘിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. തലസ്ഥാനഗരമായ നയ്പിഡോയില്‍ റബര്‍ ബുള്ളറ്റ് ഏറ്റ് 4 പേര്‍ക്ക് പരുക്കേറ്റു. ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. മന്‍ഡാലെ നഗരത്തില്‍ 27 പേര് അറസ്റ്റിലായി. മ്യാന്‍മറിലെങ്ങും പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്. യാങ്കൂണിലും മന്‍ഡാലെയിലും രാവിലെ 4 മുതല്‍ വൈകിട്ട് 8 വരെ നിരോധനാജ്ഞ തുടരുകയാണ്. ഇതു ലംഘിച്ചാണ് നാലാം ദിവസവും ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. […]
സൗദിയില്‍ കടുത്ത നിയന്ത്രണങ്ങള്‍: പ്രധാനപ്പെട്ട എട്ടു തീരുമാനങ്ങള്‍ ഇങ്ങനെ…
ഇന്നു മുതല്‍ പ്രധാനപ്പെട്ട ഉത്തരവുകള്‍ പ്രാബല്യത്തിലായതായി ഭരണകൂടം അറിയിച്ചു കോവിഡ് 19 കേസുകള്‍ സൌദിയില്‍ 118 ആയതോടെ ഭരണകൂടം രാജ്യത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 16 ദിവസത്തേക്ക് വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ല. ആരോഗ്യ, ആഭ്യന്തര, ةസൈനിക മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കും. വിവിധ സ്ഥാപനങ്ങളും രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അനിശ്ചിത കാലത്തേക്ക് അടക്കാന്‍ ഉത്തരവിറങ്ങി. പൊതുസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ഒരുമിച്ച് കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ പരമാവധി ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്നും […]
ഖത്തറില്‍ 830 പേര്‍ക്ക് കൂടി കോവിഡ്, അസുഖം ഭേദമായവര്‍ 2000 കടന്നു
ഖത്തറില്‍ പുതുതായി 830 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 17972 ആയി. പുതിയ രോഗികളില്‍ മിക്കവരും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതെ സമയം അസുഖം ഭേദമാകുന്നവരുടെ എണ്ണം രണ്ടായിരം കടന്നു.146 പേര്‍ക്ക് കൂടിയാണ് പുതുതായി രോഗം ഭേദമായത്. 3201 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗപരിശോധനകള്‍ പൂര്‍ത്തിയാക്കിയത് ഇതോടെ ആകെ രോഗപരിശോധന പൂര്‍ത്തിയാക്കിയവരുടെ എണ്ണം 1,12,963 ആയി ഉയര്‍ന്നു