കോവിഡ് വൈറസിനെതിരായ മരുന്ന് നിർമാണത്തിൽ നിർണായക കണ്ടുപിടുത്തം. മനുഷ്യ ശരീരത്തിൽ പ്രവേശിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള തന്മാത്രകൾ വികസിപ്പിച്ചതായി അമേരിക്കയിലെ ടെക്സസ് സർവകലാശാലയാണ് വ്യക്തമാക്കിയത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ദുര്ബലപ്പെടുത്താനുള്ള കൊറോണ വൈറസിന്റെ ശേഷിയെ ഇല്ലാതാക്കാൻ ഈ തന്മാത്രകൾക്ക് സാധിക്കുമെന്നും പഠനത്തിലുണ്ട്. സർവകലാശാലയുടെ പരീക്ഷണ ഫലങ്ങൾ സയന്സ് ജേർണലിൽ പ്രസിദ്ധീകരിച്ചു.
Related News
വരുന്നു കോവിഡ് പരിശോധന സ്വയം നടത്താന് കിറ്റ്; ഫലം 30 മിനിറ്റിനുള്ളില്
സ്വയം കോവിഡ് ടെസ്റ്റ് നടത്താന് കഴിയുന്ന കിറ്റിന് അമേരിക്ക അംഗീകാരം നല്കി. യുഎസ് ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് കിറ്റിന് അനുമതി നല്കിയത്. 30 മിനിറ്റിനുള്ളില് പരിശോധനാഫലം ലഭിക്കുമെന്നതാണ് പ്രത്യേകത. ലുസിറ ഹെല്ത്ത് ആണ് കിറ്റ് വികസിപ്പിച്ചത്. മൂക്കില് നിന്നും സ്വയം സാമ്പിള് ശേഖരിച്ച് പരിശോധന നടത്താന് കഴിയും വിധത്തിലാണ് കിറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. 14 വയസ്സില് കൂടുതല് പ്രായമുള്ളവര്ക്കാണ് ഇത്തരത്തില് പരിശോധന നടത്താന് അനുമതിയുള്ളത്. കോവിഡ് ലക്ഷണമുള്ളവര്ക്ക് ഇത്തരത്തില് പരിശേധന നടത്താമെന്നും യുഎസ് ഫുഡ് ആന്റ് […]
ലോകത്ത് കോവിഡ് മരണം ഏഴു ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല് മരണം മെക്സിക്കോയില്
ബ്രസീലില് 24 മണിക്കൂറിനിടെ 514 പേര്ക്ക് ജീവന് നഷ്ടമായി. ലാറ്റിനമേരിക്കന് രാജ്യങ്ങളിലെ മാത്രം മരണസംഖ്യ രണ്ട് ലക്ഷം കടന്നു ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6 ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം കടന്നു. അമേരിക്കയില് പുതിയതായി 49,031 കേസുകളും 449 മരണവും റിപ്പോര്ട്ട് ചെയ്തു. ബ്രസീലില് 24 മണിക്കൂറിനിടെ 514 പേര്ക്ക് ജീവന് നഷ്ടമായി. ലാറ്റിനമേരിക്കന് രാജ്യങ്ങളിലെ മാത്രം മരണസംഖ്യ രണ്ട് ലക്ഷം കടന്നു. ഇറാനില് ഒരു മാസത്തിനിടെ ഏറ്റവും കൂടുതല് കേസുകള് ഞായറാഴ്ച റിപ്പോര്ട്ട് ചെയ്തു. […]
ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 689 പേർക്ക്
ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 689 പേർക്ക്. പുതിയ രോഗികളിൽ 355 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 18887 ആയി. ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 689 പേർക്ക്. പുതിയ രോഗികളിൽ 355 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 18,887 ആയി. 177 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 4329 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാൾ […]