World

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചവരില്‍ പ്രമുഖനായ ശാസ്ത്രജ്ഞനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് V വികസപ്പിച്ചവരില്‍ പ്രമുഖനായ ശാസ്ത്രജ്ഞനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആേ്രന്ദ ബോടിക്കോവ് എന്ന 47 വയസുകാരനായ ശാസ്ത്രജ്ഞനെയാണ് സ്വന്തം അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെല്‍റ്റ് കഴുത്തില്‍ കുരുക്കിയാണ് ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊലീസെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. (The top scientist behind Russia’s Sputnik V Covid vaccine strangled to death) മാര്‍ച്ച് രണ്ടിനാണ് ബോടിക്കോവ് കൊല്ലപ്പെടുന്നത്. ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോളജി […]

World

“തന്റെ രണ്ടാമത്തെ ബൂസ്റ്റർ ഷോട്ടിന് ശേഷം മരണപ്പെടുന്ന പോലെ തോന്നി”; കൊവിഡ് വാക്‌സിനുകളെ വിമർശിച്ച് ഇലോൺ മസ്‌ക്

ഇലോൺ മസ്‌കിന്റെ ട്വീറ്റുകളും പ്രസ്താവനകളും പലപ്പോഴും വാർത്തയാകാറുണ്ട്. ശതകോടീശ്വരൻ ചില വിഷയങ്ങളിൽ തന്റെ വീക്ഷണങ്ങൾ പങ്കിടാനും ട്വിറ്ററിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ആളുകളെ അപ്‌ഡേറ്റ് ചെയ്യാനും സംവാദങ്ങളിൽ ഏർപ്പെടാനുമായി ട്വിറ്റർ സജീവമായി ഉപയോഗിക്കുന്ന ആളാണ് മസ്‌ക്. ഈ അടുത്തിടെ, രണ്ടാമത്തെ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചതിന്റെ അനുഭവം മസ്‌ക് പങ്കുവെച്ചിരുന്നു. അത് സ്വീകരിച്ചതിന് ശേഷം തനിക്ക് മരണപെടുന്നപോലെ തോന്നി എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. കോവിഡ് -19 വാക്സിനുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഒരു ട്വീറ്റിലാണ് തന്റെ രണ്ടാമത്തെ […]

National

കൊവിഡ് കരുതൽ വാക്സിൻ; നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ

കൊവിഡ് കരുതൽ വാക്സിനുമായി ബന്ധപ്പെട്ട് നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. 28 ശതമാനം പേർ മാത്രമേ കരുതൽ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് നടപടികൾ. സംസ്ഥാനങ്ങളോട് കരുതൽ വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദ്ദേശിച്ചു. അവശ്യമായ വാക്സിനുകൾ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം. മുൻനിര പോരാളികൾക്ക് എല്ലാവർക്കും കരുതൽ വാക്സിൻ അടിയന്തിരമായി നൽകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്. ചൈനയിൽ പടരുന്ന കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശിനിക്കാണ് BF 7 ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. വിദേശത്ത് […]

National

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല: സുപ്രീം കോടതിയോട് കേന്ദ്രം

കൊവിഡ് വാക്‌സിനേഷൻ മൂലമുണ്ടാകുന്ന മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. വാക്‌സിൻ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കിൽ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് പ്രതിവിധിയെന്ന് കേന്ദ്രം. അടുത്തിടെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വർഷം കൊവിഡ് വാക്‌സിനേഷൻ എടുത്ത് മരിച്ച രണ്ട് യുവതികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം. മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂല ഫലങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സിക്കുന്നതിനുമുള്ള […]

National

പ്രായപൂർത്തിയായവർക്കുള്ള സൗജന്യ വാക്സിന് ബൂസ്റ്റർ ഡോസ് വിതരണം ഇന്ന് മുതൽ

പ്രായപൂർത്തിയായവർക്കുള്ള സൗജന്യ വാക്സിന് ബൂസ്റ്റർ ഡോസ് വിതരണം ഇന്ന് മുതൽ. വാക്സിനേഷൻ അമൃത് മഹോത്സവ് എന്ന പേരിൽ 75 ദിവസം നീണ്ടു നിൽക്കുന്ന വാക്സീൻ വിതരണമാണ് ഇന്നാരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം പ്രമാണിച്ചാണ് വാക്സിനേഷൻ യജ്ഞം .18 ഉം അതിന് മുകളിലും പ്രായമുള്ളവരിൽ 8% ഉം, 60 വയസും അതിൽ മുകളിലുമുള്ളവരിൽ 27% പേരുമാണ് ബൂസ്റ്റർ സ്വീകരിച്ചിട്ടുള്ളത്.

Kerala

സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത 36 ലക്ഷം പേര്‍; ആശങ്കയുയര്‍ത്തി കണക്കുകള്‍

കൊവിഡ് രണ്ടാം ഡോസ് വാക്‌സിനോട് ആളുകള്‍ക്ക് വിമുഖതയെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. 18 വയസിനും 59 വയസിനുമിടയില്‍ പ്രായമുള്ള 36 ലക്ഷം ആളുകള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ഒന്നാം ഡോസ് വാക്‌സിന് ശേഷമുള്ള കാലാവധി പൂര്‍ത്തിയാക്കിവരില്‍ 18 ശതമാനത്തോളം പേരാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തത്. കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലക്കാരാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തതില്‍ അധികവുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ ആശങ്കയുയര്‍ത്തിക്കൊണ്ട് വലിയ വര്‍ധനയുണ്ടാകുന്നുണ്ട്. ജാഗ്രത […]

Gulf

ആശങ്കകള്‍ക്ക് വിരാമം: കൊവിഡ് വാക്‌സിനേഷന് ശേഷം ഹൃദയാഘാതം വര്‍ധിച്ചിട്ടില്ലെന്ന് ഒഎച്ച്എ

കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിനേഷന് ശേഷം രാജ്യത്തെ ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചിട്ടില്ലെന്ന് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍. വാക്‌സിനേഷന്‍ ഹൃദയാഘാതമുണ്ടാക്കുമെന്ന ആശങ്കകള്‍ക്ക് മറുപടിയായാണ് ഒഎച്ച്എ ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്‌സിനുള്‍പ്പെടെ എല്ലാ വാക്‌സിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. എന്നിരിക്കിലും വാക്‌സിന്‍ സ്വീകരിച്ചതുകൊണ്ട് ഹൃദയാഘാതം വര്‍ധിച്ചതിന് തെളിവുകളില്ലെന്ന് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കി. സമീപകാലത്ത് ഹൃദയാഘാതം മൂലം മരണമടഞ്ഞവരുടെ എണ്ണം ചൂണ്ടിക്കാട്ടി ഒരാള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് കൊവിഡ് വാക്‌സിനേഷനുമായി ബന്ധമുണ്ടെന്ന് തെളിവുകളില്ല. ഹൃദയാഘാതങ്ങളുടെ […]

National

കൊവിഡ് വാക്‌സിൻ ഇടവേള കുറച്ചിട്ടില്ല; 9 മാസം തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ

കൊവിഡ് വാക്‌സിൻ ഇടവേള ഒൻപത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസർക്കാർ. വാക്‌സിൻ കരുതൽ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാർത്ത കേന്ദ്ര സർക്കാർ തള്ളി. രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞുവേണം കരുതൽ ഡോസ് സ്വീകരിക്കാനെന്ന് സർക്കാർ അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിനും കരുതൽ ഡോസും തമ്മിലുള്ള ഇടവേള ആറ് മാസമായി കുറച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് നാഷ്ണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്യുണൈസേഷൻ ഇന്നലെ യോഗം ചേർന്നുവെന്നും […]

Kerala National

സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ പകുതിയില്‍ അധികം വാക്‌സിനും പാഴാകുന്നു

സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ പകുതിയില്‍ അധികം വാക്‌സിനും പാഴാകുന്നു. 60വയസിന് താഴെയുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് ( ബൂസ്റ്റര്‍ ) സ്വകാര്യ ആശുപത്രിയില്‍ നിന്ന് പണം നല്‍കി സ്വീകരണക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് വാക്‌സിന്‍ പാഴായി പോകാന്‍ കാരണം. അതിനിടെ, എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ അനുമതി തേടി സംസ്ഥാനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. ഒരു തുള്ളി പോലും പാഴാക്കാതെ വാക്‌സിന്‍ വിതരണം ചെയ്തതെന്ന കേന്ദ്രത്തിന്റെ പ്രശംസ നേടിയ സംസ്ഥാനത്താണ് 60 ശതമാനത്തോളം വാക്‌സിന്‍ പാഴായി പോകുന്നത്. 60വയസിന് താഴെയുള്ളവര്‍ […]

National

കുട്ടികളിൽ മൂന്ന് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി

12 വയസിന് താഴെയുള്ള കുട്ടികളിൽ 3 വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രസ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ , ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബെവാക്‌സ് , കാഡില്ല ഹെൽത്ത് കെയറിന്റെ സൈക്കോവ്ഡി എന്നിവക്കാണ് അനുമതി നൽകിയത്. കൂടുതൽ വാക്‌സിനുകൾക്ക് അനുമതി ലഭിച്ചതോടെ രാജ്യത്ത് കുട്ടികൾക്കുള്ള കുത്തിവെപ്പിന് ആരോഗ്യമന്ത്രാലയം ഉടൻ അനുമതി നൽകിയേക്കും. നിലവിൽ 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമാണ് വാക്‌സിൻ നൽകാനുള്ള അനുമതി ഉള്ളത്. ആറ് വയസിനും 12 […]