രാജ്യത്ത് കോവിഡ് മരണനിരക്ക് 4500 കടന്നു. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 3,89,851 പേർക്കാണ് രോഗമുക്തിയുണ്ടായത്. ഇതുവരെ 2,54,96,330 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,19,86,363 പേർക്ക് രോഗമുക്തിയുണ്ടായി. 2,83,248 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 32,26,719 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 18,58,09,302 പേർക്ക് ഇതുവരെ വാക്സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 33,059 രോഗികളുമായി തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. 31,337 രോഗികളുമായി കേരളം […]
എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ തീരുമാനം. നിർദേശം എൻസിആർടി പാനൽ ഏകകണ്ഠമായി അംഗീകരിച്ചു. പുരാതന ചരിതമെന്നത് ക്ലാസിക്കൽ ചരിത്രമാകും.. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. (no more india in ncert textbooks) സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ […]
ഹരിയാന മുൻ കായികമന്ത്രി സന്ദീപ് സിംഗിനെതിരെ കൂടുതൽ ആരോപണവുമായി വനിതാ കായിക താരം. ജീവന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി അറിയിച്ചു. കേസ് പിൻവലിക്കാൻ ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായും പരാതിക്കാരി ആരോപിച്ചു. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വനിതാ കായിക താരത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സന്ദീപ് സിംഗ് മന്ത്രിസ്ഥാനം രാജിവെച്ചത്. പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് സന്ദീപ് സിംഗിനെതിരെ ചണ്ഡീഗഡ് പൊലീസ് ചുമത്തിയത്. ഫെബ്രുവരിക്കും നവംബറിനും ഇടയില്‍ സന്ദീപ് സിംഗ് ഓഫീസിലും വസതിയിലുമായി […]