India National

നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും 1350 കോടി രൂപ വിലമതിക്കുന്ന ആഭരണ ശേഖരം ഇന്ത്യയിലെത്തിച്ചു

നീരവ് മോദിയുടെ അധീനതയിലുള്ള ഹോങ്കോങിലെ ഗോഡൗൺ പിടിച്ചെടുത്താണ് നടപടി

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 1,350 കോടി രൂപ വിലമതിക്കുന്ന ആഭരണ ശേഖരം ഇന്ത്യയിലെത്തിച്ചു. 1350 കോടി രൂപ വിലമതിക്കുന്ന ശേഖരമാണ് ഇന്ത്യയിലെത്തിച്ചത്.

വജ്രങ്ങള്‍, രത്‌നങ്ങള്‍, രത്‌നാഭരണങ്ങള്‍ തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ ഹോങ്കോങ്ങിലെ ഒരു കമ്പനിയുടെ ഗോഡൗണിലാണ് ഉണ്ടായിരുന്നത്. ഇവയാണ് ബുധനാഴ്ചയോടെ മുംബൈയില്‍ എത്തിച്ചത്. ഇതില്‍ വലിയൊരു ഭാഗവും മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇവരുടെ വസ്തുവകകള്‍ പിടിച്ചെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരുവരുടെയും സ്വത്തുവകകള്‍ നേരത്തെയും ഹോങ്കോങ്ങില്‍നിന്നും ദുബായില്‍നിന്നും ഇവരുടെ വസ്തുവകകള്‍ പിടിച്ചെടുത്ത് ഇന്ത്യയിലെത്തിച്ചിരുന്നു. 137 കോടിയുടേതായിരുന്നു ഇവ.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 23,780 കോടി തട്ടിയെടുത്ത കേസിലെ പ്രതിയായ നീരവ് മോദി ഇപ്പോള്‍ യു.കെ ജയിലില്‍ ആണുള്ളത്