National

‘കോൺഗ്രസ് ഭരണകാലത്ത് എല്ലായിടത്തും വൈദ്യുതി ഇല്ലായിരുന്നു, അതുകൊണ്ട് ജനസംഖ്യ കൂടി’; വിവാദ പരാമർശവുമായി പ്രഹ്‌ളാദ് ജോഷി

കോൺഗ്രസ് ഭരണകാലത്ത് ജനസംഖ്യ ഉയരാൻ കാരണം കോൺഗ്രസിന് എല്ലായിടത്തും വൈദ്യുതി എത്തിക്കാൻ സാധിക്കാത്തതിനാലെന്ന് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി. കർണാടകയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാവർക്കും സൗജന്യ വൈദ്യുതിയെന്ന കോൺഗ്രസ് വാഗ്ദാനത്തിനെതിരെയായിരുന്നു പ്രഹ്‌ളാദ് ജോഷിയുടെ പരാമർശം. ( Congress reacts to Pralhad Joshi population surge analogy )

വിവാദ പരാമർശത്തിനെതിരെ കോൺഗ്രസിന്റെ രൺദീപ് സുർജേവാല രംഗത്ത് വന്നു. ‘ബിജെപിയുടെ വിഡ്ഢിത്തം തികച്ചും വിചിത്രമാണ്. കുറവ് വൈദ്യുതി എന്നാൽ കൂടുതൽ കുട്ടികളോ ? പരാജയം മുന്നിൽ നിൽക്കേ, ബിജെപിയുടെ കേന്ദ്ര മന്ത്രിക്ക് കളം നഷ്ടപ്പെടുകയാണ്’ രൺദീപ് കുറിച്ചു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന ദയനീയമാണെന്ന് കോൺഗ്രസ് എംപി ജയറാം രമേശും പറഞ്ഞു.

കർണാടകയിൽ കോൺഗ്രസിന്റെ സംസ്ഥാന വ്യാപക ‘ പ്രജ ധ്വനി യാത്ര’യ്ക്കിടെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിലാണ് നിലവിലെ കോൺഗ്രസ്-ബിജെപി