Kerala

‘സദസിൽ പങ്കെടുത്തവർ ക്രിമിനൽ കുറ്റം ചെയ്തതായി കാണേണ്ടതില്ല, നടപടി സ്വീകരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരം’; മുഖ്യമന്ത്രി

പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ആവശ്യമായ ‘നവകേരള സദസ്’ പോലുള്ള പരിപാടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലാകുന്നില്ല. സദസിൽ പങ്കെടുത്തവർ ക്രിമിനൽ കുറ്റം ചെയ്തതായി കാണേണ്ടതില്ലെന്നും നവകേരള സദസും യാത്രയും ജനം നെഞ്ചേറ്റി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി. ‘നാടിൻ്റെ ഒന്നായി നവകേരള സദസ് മാറി. ജനങ്ങളുടെ ഒഴുക്കാണ് ഉണ്ടാകുന്നത്. ആരും നിർബന്ധിച്ച് കൊണ്ടുവരുന്നതല്ല ഇവരെ. പരിപാടിക്ക് രാഷ്ട്രീയ ഉദ്ദേശങ്ങളില്ല. നാടിൻ്റെ പ്രശ്നങ്ങൾ നാടിനു മുന്നിൽ അവതരിപ്പിക്കുക, ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒന്നിച്ച്‌ ശബ്ദം ഉയർത്തുകയുമാണ് […]

Kerala

പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട’; കെ മുരളീധരൻ

നവകേരള സദസിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട. ഷൈൻ ചെയ്യാൻ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിൽ ചിലയാളുകൾ പങ്കെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഗുണ്ടകൾക്കൊപ്പമാണ് നടക്കുന്നത്. പിണറായി വിജയന് പൊലീസിൽ വിശ്വാസമില്ലെന്നും കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്കായി ഗുണ്ടാ പണി ചെയ്യുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ ജീവൻ രക്ഷാപ്രവർത്തനം ഇതാണെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നേരത്തെ നവകേരള സദസിന്റെ കോഴിക്കോട് […]

National

രാഹുൽ ഗാന്ധിക്ക് യുപി കോടതിയുടെ സമൻസ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ്. ഉത്തർപ്രദേശ്‌ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ഡിസംബർ 16ന് ഹാജരാകാൻ നിർദേശം. 2018-ൽ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന കേസിലാണ് നടപടി. 2018ൽ ബെംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കർണാടക തെരഞ്ഞെടുപ്പിനിടെയായിരുന്നു രാഹുലിൻ്റെ പ്രസ്താവന. ബിജെപി നേതാവ് വിജയ് മിശ്രയാണ് പരാതിക്കാരൻ. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുൽ ചെയ്തിരിക്കുന്നതെന്ന് മിശ്രയ്ക്ക് വേണ്ടി […]

National

റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ അനുമതി‍; ഇളവ് നൽകി കർണാടക

കർണാടകയിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഇളവ്. സർക്കാർ സർവീസിലേക്കുള്ള മത്സര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹിജാബിന് കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് പരീക്ഷകളിൽ വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്. ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ ചൂണ്ടി.(Karnataka permits hijab at exam centres) മറ്റു പരീക്ഷകളിൽ നിന്നും വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് എം.സി. സുധാകർ പറഞ്ഞു. മുൻ സർക്കാർ നിയമ നിർമാണം നടത്തിയതിനാൽ അത് പിൻവലിക്കുന്നതിനായി ഭരണഘടനാപരമായ നടപടികൾ ആവശ്യമാണെന്ന് മന്ത്രി […]

HEAD LINES Kerala

ഡാനിഷ് അലിക്കെതിരായ അധിക്ഷേപം: ബിജെപി എംപിക്കെതിരെ പ്രതിഷേധം ശക്തം

ബിഎസ്പി എംപി ഡാനിഷ് അലിയെ വർഗീയമായി അധിക്ഷേപിച്ച ബിജെപി എംപി രമേഷ് ബിധുരിക്കെതിരെ പ്രതിഷേധം ശക്തം. ബിധുരിയുടെ പ്രസ്താവന തള്ളാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ശശി തരൂർ എംപി ആവശ്യപ്പെട്ടു. അതേസമയം വിദ്വേഷ പരാമർശത്തിൽ ഇടപെട്ടില്ലെന്ന വിമർശനം തള്ളി സഭ നിയന്ത്രിച്ച കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തി. ലോക്സഭയില്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായുണ്ടായ ചര്‍ച്ചയ്ക്കിടയിലാണ് ബിജെപി എംപി രമേശ് ബിധുരി ഡാനിഷ് അലി ഭീകരവാദിയാണെന്ന് വർഗീയ പരാമർശം നടത്തിയത്. പരാമർശം വിവാദമായ പിന്നാലെ പ്രതിപക്ഷ എംപിമാർ ഡാനിഷ് […]

Kerala

തന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരമില്ല; ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽ നാടൻ

തനിക്ക് എതിരെയുള്ള സിപിഐഎമ്മിന്റെ ആരോപണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്കു മൂന്നു ദിവസമായിട്ടും ഉത്തരമില്ലെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത നിലയ്ക്ക് താൻ കണ്ടെത്തിയ ഉത്തരങ്ങൾ പങ്കുവെയ്ക്കുമെന്നും ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നും മാത്യു കുഴൽനാടൻ ഫെയ്സ്ബുക്കിൽ പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട്ടിൽ ഇന്നലെ ലാൻഡ് റവന്യൂ വകുപ്പ് പരിശോധന നടത്തിയിരുന്നു. പൈങ്ങോട്ടൂരിലെ കുടുംബ വീട്ടുവളപ്പിൽ രാവിലെ പതിനൊന്നു മുതലാണ് റീസർവേ തുടങ്ങിയത്. വീടിനോട് ചേർന്നുള്ള നിലം മണ്ണിട്ട് നികത്തിയതിനെച്ചൊല്ലി നേരത്തെ പരാതി ഉയർന്നിരുന്നു. […]

National

ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണം’; I.N.D.I.A സഖ്യത്തില്‍ നിലപാട് കടുപ്പിച്ച് ആംആദ്മി

ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയില്‍ നിലപാട് കര്‍ശനമാക്കി ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ലോക്‌സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് നയം വ്യക്തമാക്കാതെ കൂട്ടായ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് എഎപി നിലപാട്. കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയാണ് ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന പ്രസ്താവന നടത്തിയത്. പിന്നാലെ തന്നെ എഎപി ഇടയുകയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പാര്‍ട്ടി ഉന്നത നേതൃത്വുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. യോഗത്തില്‍ രാഹുല്‍ […]

Kerala National

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണം; പരാതിയുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി. മണർകാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബ്ലോക്ക്‌ കമ്മറ്റി അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ എട്ടു വരെയാണ് പെരുന്നാൾ, വൻ ജനത്തിരക്കുണ്ടാകുന്ന സമയത്തെ തെരഞ്ഞെടുപ്പ് വോട്ടിങ്ങിനെ ബാധിക്കും. സെപ്റ്റംബർ ഒന്നിന് മുൻപോ എട്ടിന് ശേഷമോ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മറ്റിയുടെ എതിർപ്പ് പാർട്ടി നേതൃത്വത്തെ അറിയിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് […]

India National

രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം: ലോക്സഭ സെക്രട്ടേറിയേറ്റിന് കോൺഗ്രസ് കത്ത് നൽകി

ദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നൽകി. വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് പാർട്ടി നേതാക്കളുടെ ആലോചന. കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപനം വൈകില്ലെന്നും സൂചനയുണ്ട്. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ലോക്സഭാ സ്പീക്കർക്ക് വീട്ടിലെത്തി കത്ത് നൽകിയത്. കോടതി ഉത്തരവ് ലോക്സഭാ സെക്രട്ടേറിയേറ്റിൽ എത്തിച്ചതായും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ദില്ലി തുഗ്ലക് ലൈനിൽ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതി അദ്ദേഹത്തിന് […]

HEAD LINES Kerala Latest news

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. രണ്ടുതവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 5 തവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി. 1928 ഏപ്രിൽ 12നാണ് വക്കം പുരുഷോത്തമൻ്റെ ജനനം. സ്റ്റുഡൻറ്സ് കോണ്ഗ്രസിലൂടെ 1946ൽ രാഷ്ട്രീയത്തിലെത്തി. 1971 മുതൽ 77 വരെ കൃഷി, തൊഴിൽ വകുപ്പ് മന്ത്രിയായി […]