National

50 ശതമാനം പേരെ സ്ഥിരപ്പെടുത്തും; അഗ്നിപഥ് പദ്ധതി പരിഷ്‌കരണം പരിഗണനയില്‍


അഗ്നിപഥ് പദ്ധതി പരിഷ്‌കരിക്കാന്‍ ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ സേവന വ്യവസ്ഥ പരിഷ്‌കരിക്കുന്നതാണ് പരിഗണനയില്‍. നിലവില്‍ 25 ശതമാനം പേരെ നിലവനിര്‍ത്തുന്നതിന് പകരം 50 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം.

75 ശതമാനം പേരെ ഒഴിവാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ പരിഷ്‌കരിക്കാന്‍ ആലോചിക്കുന്നത്. നാലു വര്‍ഷം സേവനം പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് 50 ശതമാനം പേരെ നിലനിര്‍ത്തനാണ് പുതിയ പരിഷ്‌കരണം.

കോവിഡ് വ്യാപനം മൂലം സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. ഓരോ വര്‍ഷവും 60,000 സൈനികര്‍ സൈന്യത്തില്‍ നിന്ന് വിരമിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് അഗ്നിപഥ് സേനാംഗങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ നിലനിര്‍ത്താന്‍ തീരുമാനിക്കുന്നത്.

കൂടാതെ പരിശീലനം പൂര്‍ത്തിയാക്കാതെ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നവരില്‍ നിന്ന് അതുവരെയുള്ള ചെലവ് ഈടാക്കാനും പ്രതിരോധ മന്ത്രാലയം തീരുമാനിക്കുന്നുണ്ട്. കരസേനയില്‍ നിന്ന് നിരവധിപ്പേര്‍ പരിശീലനം പൂര്‍ത്തിക്കാതെ മടങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് തടയാനാണ് പുതിയ തീരുമാനം.

2022ലാണ് കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി കൊണ്ടുവന്നത്. ഇതുവരെ രണ്ടു ബാച്ചുകളിലായി 40,000 അഗ്നിവീരുകളാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യ ബാച്ചിനെ ഡിസംബറിലും രണ്ടാം ബാച്ചിനെ ഫെബ്രുവരിയിലുമാണ് തെരഞ്ഞെടുത്തത്.