India National

മിഷന്‍ ശക്തിയെക്കുറിച്ച് മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ബുദ്ധിയില്ലെന്ന് നരേന്ദ്ര മോദി

മിഷന്‍ ശക്തി പ്രചാരണായുധമാക്കിയും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും നരേന്ദ്ര മോദി. രാജ്യത്ത് ശക്തമായ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് നരേന്ദ്ര മോദി. മിഷന്‍ ശക്തിയെക്കുറിച്ച് മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ബുദ്ധിയില്ലെന്നും മോദി പറഞ്ഞു.

കൃത്രിമോപഗ്രഹങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന മിസൈലിന്റെ പരീക്ഷണ വിജയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി എങ്ങനെ ഉപയോഗിക്കുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ മോദി നടത്തിയ പ്രസംഗം. മിഷന്‍ ശക്തി തന്റെ ധീരമായ തീരുമാനത്തിന്റെ ഫലമാണെന്നും എ സാറ്റ് എന്ന് കേള്‍ക്കുമ്പോള്‍ നാടകത്തിലെ സെറ്റെന്ന് മനസ്സിലാക്കിയവര്‍ക്ക് ബുദ്ധിയില്ലെന്നും മോദി.

മിഷന്‍ ശക്തിയുടെ വിജയം പ്രഖ്യാപിക്കാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത മോദിക്ക് നാടകദിനാശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഉത്തരാഖണ്ഡിലും ജമ്മുവിലും മോദി റാലിയില്‍ പങ്കെടുക്കും. അമിത് ഷാ അസമില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്.