സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നതാണ് മുത്തലാക്ക് ബില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നേരത്തെ ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭയിലും പാസാക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷ. ബില്ലിനെ എതിര്‍ത്ത ജെഡിയു രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ജെഡിയു അടക്കം മൂന്ന് പാര്‍ട്ടികൾ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന. വൈഎസ്ആര്‍ കോണ്‍ഗ്രസ് എതിര്‍ത്ത് വോട്ട് ചെയ്തേക്കും.
Related News
ഇന്ത്യ – പാക് പ്രശ്ന പരിഹാരത്തിന് സൗദി ഇടപെടുന്നു
ഇന്ത്യ – പാക് പ്രശ്ന പരിഹാരത്തിന് സൗദി അറേബ്യ ഇടപെടുന്നു. ചര്‍ച്ചകള്‍ക്കായി സൗദി വിദേശകാര്യ മന്ത്രി പാകിസ്താനിലേക്ക് പോകും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിര്‍ദേശപ്രകാരമാണ് ഇടപെടല്‍. നാളെ അബുദബിയിലെത്തുന്ന സുഷമ സ്വരാജുമായും സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ചര്‍ച്ച നടത്തും.
വിനോദയാത്രയ്ക്ക് കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി, പാലത്തിൽ നിന്ന് തള്ളിയിട്ടു; രക്ഷപ്പെട്ട് പെൺകുട്ടി
ബെംഗളൂരു: കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി വിനോദയാത്രയ്ക്ക് പോയ യുവാവ് മൂവരേയും കൊലപ്പെടുത്താൻ ശ്രമിച്ചു. ആന്ധ്രയിലാണ് സംഭവം. പാലത്തിന് മുകലിൽ നിന്ന് കാമുകിയേയും കുഞ്ഞുങ്ങളേയും തള്ളിയിട്ടെങ്കിലും പത്ത് വയസ്സുകാരി തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. അമ്മയുടെ കാമുകനായ ഉലവ സുരേഷ് എന്നയാളാണ് ഇവരെ തള്ളിയിട്ട് കൊല്ലാൻ നോക്കിയത്. ഗുണ്ടൂരിലെ തടപ്പള്ളി സ്വദേശികളാണ് ഇവർ. രാജമഹേന്ദ്രവാരത്തേക്ക് വിനോദയാത്ര പോകാനെന്ന പേരിലാണ് കാമുകിയേയും കുഞ്ഞുങ്ങളെയും കൂട്ടി സുരേഷ് രാവുലപള്ളത്ത് എത്തിയത്. തുടർന്ന് ഫോട്ടോ എടുക്കാനെന്ന പേരിൽ ഇവരെ പാലത്തിന് മുകളിൽ കയറ്റി നിർത്തി പുഴയിലേക്ക് […]
മുംബൈയിൽ വൻ തീപിടുത്തം
മുംബൈയിൽ വൻ തീപിടുത്തം. മുംബൈയിലെ ധാരാവിയിലുള്ള കമലാ നഗർ ചേരിയിലാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ തീപിടിച്ചത്. തുടർന്ന് പ്രദേശവാസികൾ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്. പത്തോളം ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. ഒരു പരിധിവരെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു എന്നാണ് വിവരം. സ്ഥലത്ത് മുംബൈ ഫയർ ബ്രിഗേഡ് ഇപ്പോൾ തിരച്ചിൽ നടത്തുകയാണ്. ലെവൽ വിഭാഗത്തിൽപ്പെട്ട തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത് എന്നും നിലവിൽ ആർക്കും തന്നെ പരുക്കേറ്റതായോ മറ്റ് അപകടങ്ങൾ ഉണ്ടായതായോ വിവരം […]