India National

‘ബംഗാളിൽ ഭാരത് ജോഡോ ന്യായ് യാത്ര എന്തിന് വന്നു ? യാത്ര വന്നത് അറിയിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല’ : മമതാ ബാനർജി

പ്രശ്‌ന പരിഹാര ശ്രമങ്ങൾ തുടരുന്നതിനിടെ കോൺഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഭാരത് ജോഡോ ന്യായ് യാത്രക്ക് എതിരെയാണ് വിമർശനം. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ബംഗാളിൽ യാത്ര എന്തിന് വന്നു എന്ന് മമത ചോദിച്ചു. യാത്ര വരുന്നത് തന്നെ അറിയിക്കാനുള്ള മര്യാദ പോലും കാണിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റ് പോലും ലഭിക്കുമോ എന്ന് സംശയമെന്ന് മമത.രാഹുൽ ദേശാടന പക്ഷികൾ എന്നും പരിഹാസം.കോൺഗ്രസ്സിന് ധൈര്യമുണ്ടെങ്കിൽ വാരണാസിയിൽ ബിജെപിയെ തോൽപ്പിക്കണമെന്നും രാജസ്ഥാനിലും ഉത്തർ പ്രദേശിലും ജയിച്ചു കാണിക്കണമെന്നും മമത വെല്ലു വിളിച്ചു.

‘എന്തിനാണ് ഇത്ര അഹങ്കാരം ? നേരത്തെ നിങ്ങൾ വിജയിച്ചിരുന്ന സ്ഥലങ്ങളെല്ലാം നിങ്ങൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ വാരാണസിയിൽ ബിജെപിയെ തോൽപ്പിക്കൂ. അലഹബാദിൽ മത്സരിച്ച് വിജയിക്കൂ’ – മമതാ ബാനർജി പറഞ്ഞു.