HEAD LINES Kerala

‘വെടിയുതിർത്തത് ആകാശത്തേക്ക്, പൊലീസാണെന്ന് അറിഞ്ഞിരുന്നില്ല’; ചിറക്കൽ വെടിവെപ്പിൽ പ്രതിയുടെ ഭാര്യ

വധശ്രമക്കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനുനേരെ പ്രതിയുടെ പിതാവ് വെടിവെച്ച സംഭവത്തിൽ പൊലീസിനെതിരെ ബാബു തോമസിൻ്റെ ഭാര്യ. പൊലീസ് ആണെന്ന് അറിഞ്ഞിരുന്നില്ല. ഗുണ്ടകൾ ആണെന്നാണ് കരുതിയാണ് വെടിയുതിർത്തത്. ആകാശത്തേക്കാണ് വെടിവെച്ചതെന്നും തോമസിന്റെ ഭാര്യ പറഞ്ഞു.

രാത്രിയിൽ പൊലീസ് വീടിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു. വാതിൽ ചവിട്ടി തുറന്ന് വീടിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിയുത്തത്. പൊലീസ് ആണെന്ന് അറിഞ്ഞിരുന്നില്ല. ഗുണ്ടകൾ ആണെന്നാണ് കരുതിയിരുന്നത്. ആകാശത്തേക്കാണ് വെടിവെച്ചതെന്നും തോമസിന്റെ ഭാര്യ വ്യക്തമാക്കി.

തോക്കിന് ലൈസൻസ് ഇല്ലെന്ന എഫ്‌ഐആറിലെ വാദം തെറ്റ്. തോക്കിന് ലൈസെൻസുണ്ട്, 2024 ഡിസംബർ വരെയാണ് ലൈസൻസ്. തോക്ക് പൊലീസ് എടുത്തുകൊണ്ടുപോയതായും തോമസിന്റെ ഭാര്യ പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തത്. വളപ്പട്ടണം സ്റ്റേഷനിലെ എസ്‌ഐക്കും സംഘത്തിനും നേരെയാണ് ആക്രമണം.

തലനാരിഴയ്ക്ക് രക്ഷപ്പെട്ട പൊലീസ് സംഘം വെടിയുതിർത്ത ബാബു ഉമ്മൻ തോമസിനെ അറസ്റ്റ് ചെയ്തു. വധശ്രമക്കേസ് പ്രതി റോഷനെ പിടിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് പിതാവ് വെടിയുതിർത്തതെന്ന് പൊലീസ്. തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസിലാണ് റോഷനെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയത്. സംഭവത്തിനിടെ റോഷൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ബാബു ഉമ്മൻ തോമസിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.