India Kerala

യൂണി. കോളജ് സംഘര്‍ഷം; പ്രതികളെത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

യൂണിവേഴ്‌സറ്റി കോളജിലെ സംഘര്‍ഷത്തില്‍ അഖിലിനെ കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് പ്രതികളെത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കോളജിലെത്തി കലാപം നടത്തും. പുറത്തിറങ്ങിയാല്‍ സാക്ഷികളെ പ്രതികള്‍ ഭീഷണിപ്പെടുത്തുമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ പേരിലുള്ള സീല്‍ വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷാ പേപ്പറും സീലും ലബോറട്ടറിയില്‍ വെച്ച് അസ്വാഭാവികമായി കണ്ടെത്തിയതാണെന്ന് ശിവരഞ്ജിത്ത് പൊലീസിന് മൊഴി നല്‍കി. യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പരീക്ഷപേപ്പര്‍ വീട്ടില്‍ കൊണ്ടുപോയതെന്നും ശിവരഞ്ജിത്ത് മൊഴി നല്‍കി.