Kerala

വീണ്ടും തെരുവ് നായയുടെ ആക്രമണം; കാസര്‍ഗോഡ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു

സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. കാസർഗോഡ് രണ്ട് വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു. ഉക്കിനടുക്ക എൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഐസ ഫാത്തിമ, പെർളയിലെ രണ്ടര വയസുകാരി മറിയം താലിയ എന്നിവരെയാണ് തെരുവുനായാണ് തെരുവുനായ ആക്രമിച്ചത്.

അതേസമയം തൃശൂർ പുന്നയൂർകുളത്ത് തെരുവുനായയുടെ ആക്രമണത്തില്‍ അമ്മക്കും മകൾക്കും പരിക്കേറ്റു. കടയിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു ആക്രമണം. പരുക്കേറ്റ ബിന്ദു, മകള്‍ ശ്രീക്കുട്ടി എന്നിവർ ആശുപത്രിയില്‍ ചികിത്സ തേടി.