കൂടത്തായി കൊലപാതകങ്ങള്‍ നടത്തിയ കാര്യം പിടിയിലാകുന്നതിന് തൊട്ട് മുമ്പ് പ്രതി ജോളി ഭര്‍ത്താവ് ഷാജുവിനോടും മകനോടും പറഞ്ഞിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എസ്.പി കെ.ജി സൈമണ്‍. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ തലേ ദിവസമാണ് ജോളി വെളിപ്പെടുത്തലുകള്‍ നടത്തിയത്.റോയ് തോമസിന്റെ മരണത്തിന് പിന്നില്‍ അമ്മ ജോളിയാണോയെന്ന് മൂത്ത മകന് സംശയമുണ്ടായിരുന്നുവെന്നും സൈമണ്‍ പറഞ്ഞു.
Related News
“പ്രാർത്ഥനകൾക്ക് നന്ദി” ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകൻ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൻ ചാണ്ടി ഉമ്മൻ. നിങ്ങളുടെ “എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. അപ്പയുടെ ആരോഗ്യനില തൃപ്തികരമാണ്. നെഞ്ചിൽ അണുബാധയില്ല. എല്ലാ അവയവങ്ങളും സാധാരണ നിലയിലാണ്.രാവിലെ പനി ഉണ്ടായില്ല” ഉമ്മൻചാണ്ടി ടിവി കാണുന്നതിന്റെയും പത്രം വായിക്കുന്നതിന്റെയും ചിത്രങ്ങളും ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ഇന്നലെയാണ് ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകും. അപകടകാരിയായ ഇടിമിന്നലിനൊപ്പമാകും മഴ. 19 വരെയാണ് കനത്ത മഴയുടെ പ്രവചനം. ഉരുള്‍പൊട്ടല്‍ ഭീതിയുള്ള മേഖലകളില്‍ താലൂക്ക് തലത്തില്‍ കണ്ട്രോള് റൂമുകള്‍ തുറക്കാന്‍ നിര്‍ദേശിച്ചു. മഴക്കൊപ്പമുള്ള ഇടിമിന്നല്‍ അപകടം വരുത്തും. ഉച്ചക്ക് രണ്ട് മണി […]
നേപ്പാളില്‍ മലയാളികള്‍ മരിച്ച സംഭവം; മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കാന്‍ നോര്‍ക്കയ്ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
നേപ്പാളില്‍ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാന്‍ നോര്‍ക്കയ്ക്ക് നിര്‍ദ്ദേശം നല്കി മുഖ്യമന്ത്രി പിണറായി വിജയന്. നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രിയോടെ ദമാനിലെ റിസോര്‍ട്ടില്‍ മുറിയെടുത്ത 15 അംഗ സംഘത്തിലെ എട്ടുപേര്‍ക്കാണ് വാതകം ശ്വസിച്ച് ദാരുണാന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം […]