India Kerala

ശബരിമലയിൽ ഭക്തജന തിരക്ക്; വരുമാനത്തിലും വർദ്ധനവ്

ശബരിമല വരുമാനത്തിൽ വർദ്ധനവ്. നടതുറന്ന് ഒരു മാസമാകുമ്പോൾ വരുമാനം 100 കോടി കവിഞ്ഞു. ആറ് കോടിയിലധികം രൂപയുടെ നാണയവും എണ്ണിത്തിട്ടപ്പെടുത്താനുണ്ട്. തീർത്ഥാടകർ കൂടുതലായി എത്തുന്നത് ശബരിമലയിലെ വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ തീർത്ഥാടന കാലത്തേക്കാൾ 40 കോടി രൂപയുടെ അധിക വരുമാനമാണ് ശബരിമലയിൽ ലഭിച്ചത്.

കാണിക്കയായി ലഭിച്ചത് 35 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയം 21 കോടിയായിരുന്നു വരുമാനം. അപ്പം അരവണ വില്‍പനയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ആറ് കോടിയിലധികം രൂപയുടെ നാണയങ്ങളും എണ്ണിതീർക്കാനുണ്ട്. ഇതിനായി തിരുപ്പതി മോഡൽ നടപ്പിലാക്കാൻ ഹൈക്കോടതിയുടെ അനുമതി ദേവസ്വം ബോർഡ് തേടിയിട്ടുണ്ട്.

മണ്ഡല പൂജ അടുത്തതോടെ വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ദിവസവും എഴുപതിനായിരത്തിലധികം തീർത്ഥാടകർ ദർശനത്തിനായി എത്തുന്നുണ്ട്.