Education Kerala

സ്‌കൂളുകൾ തുറക്കുന്നു; ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14ന് തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുറക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജനുവരി 21ന് സ്‌കൂളുകൾ അടച്ചത്.

കോളജുകളിൽ ക്ലാസുകൾ ഏഴിന് ആരംഭിക്കും. ഞായറാഴ്ചകളിലെ നിയന്ത്രണം തുടരും. ഞായറാഴ്ചകളിൽ ആരാധനാലയങ്ങളിൽ 20 പേർക്ക് പ്രവേശനം അനുവദിക്കും. ഇത്തവണ ആറ്റുകാൽ പൊങ്കാല നടത്തേണ്ടെന്നും കോവിഡ് അവലോകനയോഗത്തിൽ തീരുമാനമായി.