Europe Kerala Pravasi

ലോക കേരള സഭ അംഗവും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററും ,വിയന്ന നിവാസിയുമായ ശ്രീ ജോസ് മാത്യു പനച്ചിക്കന്‍ നിര്യാതനായി

സൂറിച് : എറണാകുളം ,കൂത്താട്ടുകുളത്തെ നിറ സാന്നിധ്യവും ലോക കേരള സഭ അംഗവും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററുമായ ജോസ് മാത്യു പനച്ചിക്കൻ ഇന്നലെ രാത്രി (13 .01 )ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .ഇന്നലെ രാത്രി കൂത്താട്ടുകുളം പൂവക്കളത്തെ സ്വവസതിയിൽ അവശനിലയിൽ കണ്ടെത്തുകയും തുടർന്ന് സമീപത്തുള്ള ആസ്‌പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

നാളുകളായി ഓസ്ട്രിയയിലെ വിയന്നയിൽ താമസമാക്കിയ ജോസ് മാത്യു പ്രവാസി സംഘടനാ പ്രവർത്തന രംഗത്തു നിറ സാന്നിധ്യമായിരുന്നു.അതുപോലെ ശ്രീ മാണി സാറിന്റെ അടുത്ത അനുയായിയും കേരളാ കോൺഗ്രസ് പാർട്ടിയുടെ പ്രവാസി ഗ്രൂപ്പുകളുടെ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ചതും ശ്രീ ജോസ് മാത്യു ആയിരുന്നു ..

സംഘടനാ പ്രവർത്തങ്ങളുടെ ഭാഗമായി ഏതാനും മാസങ്ങളായി നാട്ടിൽ കഴിയവെ അടുത്ത മാസം വീണ്ടും വിയന്നയിലേക്കു യാത്ര തിരിക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത് ..സംസകരകർമ്മങ്ങൾ പിന്നീട്

ഭാര്യ ലിഷ പനച്ചിക്കലും ,മക്കളായ മാത്തനും ,ആന്റോയും ,മരുമക്കളും ,കൊച്ചുമക്കളും വിയന്നയിലാണ് .

പ്രവാസി മലയാളി ഫെഡറേഷനും ,പ്രവാസി മലയാളീ സമൂഹത്തിനും തേര നഷ്ട്ടമായ ജോസിന്റെ വേർപാടിൽ യൂറോപ്പിലെ വിവിധ സാംസ്കാരിക ,സാമൂഹിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്‌തു .