മലേഷ്യയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാനായി കോലാലംപൂര്‍ വിമാനത്താവളത്തിലെത്തിയ ഇന്ത്യാക്കാരുടെ ദുരിതം തുടരുന്നു. വൈകീട്ട് 5 മണിക്കുള്ളില്‍ ഇന്ത്യയിലേക്ക് മടങ്ങാനായില്ലെങ്കില്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് പോകണമെന്ന് വിമാനത്താവള അധികൃതര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്കി. മൂന്ന് ദിവസമായി ഇവര്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. മലേഷ്യയില്‍ നിന്ന് രാജ്യത്തേക്കുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് മൂന്ന് ദിവസമായി സ്ത്രീകളും കുട്ടികളുമടക്കം മൂന്നൂറോളം ഇന്ത്യക്കാര്‍ കോലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. ഇവരെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ വിമാന കമ്പനികള്‍ തയ്യാറായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. […]
കെഎസ്ഇബി ചെയര്‍മാനും ഇടത് അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഐഎം ഇടപെടുന്നു. എ കെ ബാലന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് പാലക്കാട് വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ചെയര്മാന് ബി അശോക് പറഞ്ഞിരുന്നു. എന്നാല്‍ മുന്‍പ് ചര്‍ച്ച നടത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെടാത്തതിനാല്‍ വീണ്ടുമൊരു ചര്‍ച്ചയ്ക്കില്ലെന്നാണ് സംഘടന അറിയിച്ചത്. ചീഫ് ഓഫിസിന് മുന്പില് ഓഫിസേഴ്സ് അസോസിയേഷന്റെ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. സംഘടനാ […]
തിരുവനന്തപുരം അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള 900 എംഎം ശുദ്ധജല വിതരണ ലൈനിൽ പേരൂർക്കട-അമ്പലമുക്ക് പൈപ്പ്ലൈൻ റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 08.03.2023 (ബുധനാഴ്ച) രാവിലെ 9 മണി മുതൽ 09-03-2023 (വ്യാഴാഴ്ച) രാവിലെ 10 മണി വരെ ചില ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും. കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, ഇടവക്കോട്, ഉള്ളൂർ, ശ്രീകാര്യം, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, കാട്ടായിക്കോണം, ചന്തവിള, ചാവടിമുക്ക്, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, അരശുമ്മൂട്, പള്ളിത്തുറ, […]