Entertainment Kerala

ആശങ്കകളെ സിക്സര്‍ പറത്തി രണ്‍വീര്‍; ഇത് കപില്‍ തന്നെയെന്ന് ആരാധകര്‍!

ഇന്ത്യയുടെ ആദ്യലോകകപ്പ് വിജയത്തിന്‍റെ കഥ പറയുന്ന ’83’ ന്‍റെ രണ്‍വീര്‍ പുറത്തു വിട്ട ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. കപിലുമായ് രൂപസാദൃശ്യം നന്നേ വ്യത്യാസമുള്ള രണ്‍വീര്‍ ഈ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കും എന്ന സംശയം ക്രിക്കറ്റ്-സിനിമാപ്രേമികളുടെ നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ ആശങ്കകളെ ഒക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് രണ്‍വീര്‍ ’83’ ലെ തന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. ഒറ്റക്കാലില്‍ നിന്ന് കൂറ്റന്‍ അടി പായിക്കുന്ന കപിലിന്‍റെ മുഖമുദ്രയായ നടരാജന്‍ ഷോട്ടാണ് രണ്‍വീര്‍ പുറത്ത് വിട്ട ചിത്രത്തിലുള്ളത്.

കപിലിനെ തിരശ്ശീലയില്‍ പകര്‍ത്താന്‍ രണ്‍വീറിനു കഴിയുമോ എന്ന ആരാധകരുടെ സംശയത്തെയാണ് ഇതിലൂടെ രണ്‍വീര്‍ സിക്സറിന് പറത്തിയത്.

ചിത്രത്തിന്‍റെ സംവിധായകൻ കബീർ ഖാനും ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് പങ്കുവെച്ചു. അടിക്കുറിപ്പില്‍ ഇങ്ങനെ എഴുതി. ” ടെലിവിഷന് സംപ്രേഷണം ചെയ്യാന്‍ കഴിയാതെ പോയ മത്സരം, ഇന്ത്യ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ലോക റെക്കോർഡ് ഇന്നിംഗ്സ്, ഈ തണുത്ത കാറ്റുള്ള ദിവസം ചരിത്രം എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്ന് ഈ ഏപ്രിലിൽ ലോകം കാണും. ടൺബ്രിഡ്ജ് വെൽസിൽ..!