കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ആരോപണത്തില്‍ പ്രതിരോധത്തിലായി സംസ്ഥാന സര്‍ക്കാര്‍. ഐടി സെക്രട്ടറിയിലൂടെ മുഖ്യമന്ത്രിയെയാണ് പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത്. കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നാല്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാരിന് കടക്കേണ്ടിയും വരും. സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ ശ്രമിച്ചുവെന്ന ആരോപണം മാത്രമല്ല സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ഐടി വകുപ്പിൽ ജോലിക്ക് കയറിയത് എങ്ങനെയെന്ന ചോദ്യവും സര്‍ക്കാരിനെ വെട്ടിലാക്കുന്നുണ്ട്. സ്വപ്ന സുരേഷുമായി ഐടി സെക്രട്ടറി ശിവശങ്കറിന് […]
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രന്യൂന മർദമായെന്ന് കാലാവസ്ഥാ വകുപ്പ്. ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ തീരദേശ മേഖലകളിൽ കനത്ത മഴയും കടലാക്രമണവും തുടരുകയാണ്. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയിൽ 261 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നെയ്യാർ ഡാം ഷട്ടറുകൾ 10 സെന്റീമീറ്റർ ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. കടലാക്രമണത്തിൽ 13 വീടുകൾ തകർന്നു. അപ്പർകുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൊല്ലത്ത് പരവൂർ, അഴീക്കൽ തീരത്ത് […]