Association Kerala Pravasi Switzerland

ഒരു കോടി രൂപയുടെ സാമ്പത്തികസഹായം നാട്ടിലെത്തിച്ചു് സൂറിച്ചിലെ ബിർമെൻസ്‌ഡോർഫ് ഇടവക. എൽബിൻ എബി ,സ്‌മിതാ കിരിയൻതാൻ ദമ്പതികളാണ് പ്രോജക്ടിനു നേതൃത്വം നൽകിയത് .

സൂറിച്ചിലെ ,ബിർമെൻസ്‌ഡോർഫ് ഇടവകയിലെ അംഗങ്ങളായ എൽബിൻ എബി ,സ്മിതാ കിരിയൻതാൻ ദമ്പതികളുടെ നേതൃത്വത്തിലാണ് കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് ആശാ നിലയം എന്ന സ്‌കൂൾ നിർമ്മാണത്തിനായി ഈ ഫണ്ട് ശേഖരിച്ചത് . Pfarreirat അംഗമായ ശ്രീമതി സ്മിതാ കിരിയൻതാൻ എബി ഇടവകയിൽ ഈ പ്രോജക്ട് സമർപ്പിക്കുകയും അതിലൂടെ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം ആശാനിലയത്തിൽ എത്തിക്കുവാനും സാധിച്ചു .ഏതൊരു പ്രവാസിക്കും മാതൃകയാക്കാവുന്ന വലിയൊരു പുണ്ണ്യപ്രവർത്തിക്കാണു ഈ ദമ്പതികൾ നേതൃത്വം കൊടുത്തത് .

പദ്ധതിയുടെ ഭാഗമായി സ്‌കൂളും ,ഒരു ബോർഡിങ് സ്‌കൂളും നിർമ്മിച്ച് നൽകി .സ്കൂളിനിപ്പോൾ 500 മാനസിക ,ശാരീരിക വൈകല്യമുള്ള കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കി .കൂടാതെ ഈ കുട്ടികൾക്കുള്ള ഭക്ഷണവും ,ചികിത്സയും ഏറ്റെടുത്തു നടത്തിവരുന്നു .

ബിർമെൻസ്‌ഡോർഫ് പാരിഷ് ഈ പ്രോജെക്ടിനായി 115,683.10 സ്വിസ്സ് ഫ്രാങ്ക് ശേഖരിക്കുകയുണ്ടായി .ഇതിൽ അൻപതിനായിരം സ്വിസ് ഫ്രാങ്ക് പാരീഷ് കമ്മിറ്റിയും ,ബിർമെൻസ്‌ഡോർഫ് Geminde യും നൽകി സഹായിച്ചു .ബാക്കി തുക വിവിധ പ്രവർത്തനങ്ങളായ , Pfarreifest, Patrozinium, Erntedank-Sonntag, Herbstmarkt, Weihnachtsbasar,Weihnachtsmarkt Kochkurs – indisch Kochen und Essen Ostereier gemeinsam malen Kino Abend mit indischem Buffet Brockitisch – Tauschbasar Weihnachtstisch – Tauschbasar എന്നിവയിലൂടെ പ്രോജക്ട് ഗ്രൂപ്പ് സമാഹരിച്ചു .

First Visit of Project team -2017

പ്രോജക്ടിന് തുടക്കമിട്ട് സ്‌കൂളിന്റെ നിർമാണത്തിനായി കാഞ്ഞിരപ്പള്ളി രൂപത സ്ഥലം ഏറ്റെടുത്ത് കൈമാറി കൂടാതെ ഫാദർ റോയ് മാത്യു വടക്കേലിനെ വർക്ക് പ്രോജക്ട് ലീഡറായി നിയമിച്ചു.2017 ൽ ആരംഭിച്ച നിർമ്മാണം 2022 ൽ പൂർത്തീകരിച്ചു . 12/19/2022 ന് ബിഷപ്പ് മാർ അറക്കൽ, ബിഷപ്പ് മാർ പുളിക്കൽ, കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർ ചേർന്ന് ആശാനിലയം എന്ന സ്വപ്‌നസ്കൂളിന്റെ ഉൽഘാടനം നിർവഹിച്ചു .

കമ്മ്യൂണിറ്റി അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിന് പ്രോജക്ട് ടീമിനുവേണ്ടി എബിയും ,സ്മിതയും നന്ദി രേഖപ്പെടുത്തി .

PROJECT LEADERS – ELBIN & SMITHA

പ്രവർത്തന വഴിയിലൂടെ – 2017 -2022

NIGHT VIEW OF SCHOOL

——————————————————————————————————————-