India Kerala

തൃശൂര്‍ പൂരത്തിന് കൊടിയേറി

തൃശൂര്‍ പൂരത്തിന് കൊടിയേറി. ആദ്യം തിരുവമ്പാടിയിലും പിന്നാലെ പാറമേക്കാവിലും മറ്റ് ക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു. ഈ മാസം പതിമൂന്നിനാണ് തൃശൂര്‍ പൂരം.

ഇത്തവണ പൂരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൂരം കാണാനെത്തുന്നവര്‍ ക്യാരിബാഗ് ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കേണ്ടവര്‍ക്ക് പ്രത്യേക പാസ്സ് ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവര്‍ക്ക് യൂണിഫോമുമുണ്ട്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പൊലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി തുടങ്ങി. ഈ മാസം 11നാണ് സാമ്പിള്‍ വെടിക്കെട്ട്.