ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹർത്താൽ. അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പൻചോല, ബൈസൺവാലി, ദേവികുളം, രാജകുമാരി എന്നിവിടങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
Related News
ആവശ്യത്തിന് ഡോക്ടർ ഇല്ല; പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികള്‍ വലയുന്നു
മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും അടക്കം സാധാരണക്കാരാണ് പുത്തന്‍തോപ്പ് ആശുപത്രിയെ കൂടുതലായി ആശ്രയിക്കുന്നത് ആവശ്യത്തിന് ഡോക്ടർ ഇല്ലാത്തതിനാല്‍ തിരുവനന്തപുരം പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികള്‍ വലയുന്നു. കിടത്തിച്ചികിത്സയുണ്ടായിട്ടും രാത്രി ഡ്യൂട്ടിയില്‍ ഡോക്ടറെത്തുന്നില്ലെന്നും പരാതിയുണ്ട്. ദിവസവും അഞ്ഞൂറിലധികം രോഗികള്‍ വരുന്ന പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ആകെയുള്ളത് ഒരു ഡോക്ടറാണ്. 8 മണിക്ക് ശേഷമുള്ള ഡ്യൂട്ടി ഡോക്ടര്‍ മിക്കപ്പോഴും വരാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇപ്പോൾ എട്ട് മണി വരെ ഉള്ള വനിതാ ഡോക്ടർ സുരക്ഷാകാരണങ്ങളാൽ ജോലി മതിയാക്കുകയാണെന്ന് എൻ ആർ എച്ച് […]
നടൻ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു
നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.
മദ്യപിച്ച് ‘മാരിയമ്മ …. കാളിയമ്മ’ പാട്ടിന് നൃത്തം ചെയ്ത് ശാന്തൻപാറ എസ്.ഐ; പിന്നാലെ സസ്പെൻഷൻ
ജോലി സമയത്ത് പൊതുജനമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ശാന്തൻപാറ അഡീഷണൽ എസ് ഐ കെ പി ഷാജിയെ ആണ് എറണാകുളം റെയിഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്. കെ പി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവത്തിൽ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തൻപാറ എ എസ് ഐ ഷാജിയും സംഘവും. ഇതിനിടെ മാരിയമ്മ കാളിയമ്മ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് […]