മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി വഴി ചികില്‍സാ ധനസഹായമായി 3,52,00,500 രൂപ പൊന്നാനി മണ്ഡലത്തില്‍ അനുവദിച്ചതായി പി. നന്ദകുമാര്‍ എം.എല്‍.എ. 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീര്‍പ്പു കല്‍പ്പിച്ച് അര്‍ഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ച് നല്‍കിയതെന്നും പൊന്നാനി എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.2021 ജൂണ്‍ മുതലുള്ള കണക്കുകള്‍ പ്രകാരമാണിത്. 1787 അപേക്ഷകളാണ് ഓണ്‍ലൈനായി എം.എല്‍.എ ഓഫീസില്‍ നിന്ന് ഇതുവരെ സമര്‍പ്പിച്ചിട്ടുളളത്. ഇതില്‍ 153 അപേക്ഷകള്‍ തീര്‍പ്പു കല്പ്പിക്കാനുള്ള നടപടി ക്രമങ്ങളിലാണ്. ഓരോ കൈത്താങ്ങും ഒരു ജീവിതത്തെ പിടിച്ചുയര്‍ത്തുമെന്ന തിരിച്ചറിവാണ് […]
കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
വഖഫ് നിയമനം പിഎസ്സിക്ക് വിടുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ചിരുന്ന നിലപാട് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നത് നടപ്പാക്കരുതെന്ന് യുഡിഎഫ് അംഗങ്ങള്‍ നിയമസഭയില്‍ ഒറ്റക്കെട്ടായി പറഞ്ഞതാണ്. മുസ്ലിം ലീഗിന്റെ മേല്‍ വര്‍ഗീയത അടിച്ചേല്‍പ്പിക്കാനാണ് സിപിഐഎം ഇപ്പോള്‍ ശ്രമിക്കുന്നത്. എന്ത് വര്‍ഗീയതയാണ് ഇക്കാര്യത്തിലുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു. ‘ദേവസ്വം ബോര്‍ഡിന്റെ നിയമനങ്ങളും പിഎസ്സിക്ക് വിടരുതെന്നാണ് യുഡിഎഫ് നിലപാട്. ഏതെങ്കിലും സമുദായത്തില്‍പ്പെട്ടവര്‍ക്കോ […]