കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരും. ഇന്നും നാളെയുമായി സംസ്ഥാനത്ത് രണ്ടര ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്തും. മാളുകളിലും, മാർക്കറ്റുകളിലും നിയന്ത്രണവും നിരീക്ഷണവും ഉണ്ടാകും. പൊതു സ്വകാര്യ പരിപാടികൾ അധികൃതരെ മുൻകൂട്ടി അറിയിക്കണം. തീയറ്ററുകളും ഹോട്ടലുകളും ഒൻപത് മണിക്ക് അടക്കണം. തീയറ്ററുകളിൽ 50 ശതമാനം പേർക്ക് മാത്രമാണ് അനുമതി. കൂടുതൽ വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് വാക്സിനേഷൻ ഊർജിതമാക്കും. വ്യാപകമായ പരിശോധന, കർശന നിയന്ത്രണം ഊർജിതമായ വാക്സിനേഷൻ എന്നിവയിലൂടെ കൊവിഡ് വ്യാപനത്തെ തടയുകയാണ് ലക്ഷ്യം.
Related News
രാജ്യത്ത് വാക്സിന് ക്ഷാമമില്ല; ആസൂത്രണത്തിലാണ് പ്രശ്നമെന്ന് കേന്ദ്രം
രാജ്യത്തെ വാക്സിന് ക്ഷാമം തള്ളി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൈവശം 1.67 കോടി ഡോസ് വാക്സിനുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളുടെ ആസൂത്രണത്തിലാണ് പോരായ്മയുള്ളതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ 13 കോടിയിലധികം വാക്സിന് ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 11.50കോടിയോളം ഡോസുകളാണ് സംസ്ഥാനങ്ങള്‍ വിതരണം ചെയ്തത്. അവശേഷിക്കുന്ന 1.67 കോടി ഡോസ് വാക്സിന് ഇപ്പോഴും സംസ്ഥാനങ്ങളുടെ കൈവശമുണ്ടെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് മാധ്യമങ്ങളോട് പറഞ്ഞു. വാക്സിനേഷന് പ്രക്രിയ ആസൂത്രണം ചെയ്തതിലുള്ള പോരായ്മയാണ് […]
ആറാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ
കണ്ണൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമാച്ചേരിയിലെ സുരേശൻ-ഷീബ ദമ്പതികളുടെ മകൻ കെ ഭഗത് ദേവ് (11) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ. തോർത്ത് കഴുത്തിൽ കുരുങ്ങിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ചെക്കിക്കുളം രാധാകൃഷ്ണ എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഭഗത്. ഗോകുൽ സഹോദരനാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും.
‘ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷം’; വനിതാ ഐപിഎല്ലിൽ ഇടം നേടിയ ഏക മലയാളി .
പ്രഥമ വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മലയാളി ക്രിക്കറ്റ് താരം മിന്നു മണി പറഞ്ഞു. വനിതാ ഐപിഎൽ തുടങ്ങിയ ഈ വർഷം തന്നെ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായതിൽ ഒരുപാട് സന്തോഷമുണ്ട്. വളരെയധികം പ്രതീക്ഷയോടെ ടൂര്‍ണമെന്റിനെ നോക്കിക്കാണുന്നു എന്ന് മിന്നു വ്യക്തമാക്കി. ആദ്യ കാലത്ത് അത്ലറ്റിക്സിൽ ആയിരുന്നു മിന്നു ശ്രദ്ധ നൽകിയിരുന്നത്. ആ സമയത്ത് നാട്ടിൽ ചേട്ടന്മാരുടെ കൂടെ കളിച്ചായിരുന്നു താരം ക്രിക്കറ്റിലേക്ക് എത്തിയത്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ […]