India Kerala

ലോട്ടറി വില വർദ്ധിപ്പിക്കുമെന്ന് തോമസ് ഐസക്

ലോട്ടറി ടിക്കറ്റ് വില വർദ്ധിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്. വലിയ വില വർദ്ധനവ് ഉണ്ടാകില്ല. വില വർദ്ധിപ്പിച്ചില്ലെങ്കിൽ വില്‍പനക്കാരുടെ വരുമാനം കുറയും. എക്സൈസ് നികുതി കൂട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ അധ്യപക നിയമന കുറയ്ക്കണമെന്ന നിർദ്ദേശം പരിശോധിക്കും. അധ്യാപക – വിദ്യാർത്ഥി അനുപാതം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വിഹിതത്തില്‍ കഴിഞ്ഞ 3 മാസത്തിൽ 15000 കോടി രൂപയുടെ കുറവുണ്ടായി. ഡാമിലെ മണൽ വാരി വരുമാനമുണ്ടാക്കാനുള്ള സാധ്യത ധനകുപ്പ് പഠിച്ച് മന്ത്രിസഭയിൽ വെയ്ക്കും. പങ്കാളിത്ത പെൻഷൻ പുനപരിശോധിക്കുന്ന കാര്യത്തിൽ തീരുമാനം കമ്മീഷൻ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.