സ്വിറ്റസർലണ്ടിലെ ബേൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായ കേരളാ സമാജം ബേൺ ,സംഘടനയുടെ ഇരുപതാം വാർഷികം ഇക്കഴിഞ്ഞ പതിനെട്ടാം തിയതി ബേണിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു .. ആഘോഷങ്ങൾക്കു മുന്നോടിയായി നടന്ന പൊതുയോഗത്തിൽ സ്വിറ്റസർലണ്ടിൽ വിവിധ മേഖലകളിൽ പ്രേവർത്തിക്കുന്ന മൂന്നു വ്യക്തിത്വങ്ങളെ സംഘടന ആദരിച്ചു .



ആദരവ്, അംഗീകാരം, ബഹുമാനം, പരസ്പര സ്നേഹം, അഭിനന്ദനം എന്നിവയെല്ലാം സാമൂഹിക ബന്ധങ്ങളുടെ അടിത്തറയും വ്യക്തിത്വ വികസനത്തിന്റെയും സാംസ്കാരികോന്നതിയുടെയും അളവുകോലുമാണ്. ഏതൊരാളുടെയും വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതിന്റെയും സാമൂഹിക ബന്ധങ്ങളെ സുദൃഢമാക്കുന്നതിന്റെയും അടിത്തറയാണിത്.
അറിയപ്പെടേണ്ട ,ആദരിക്കപ്പെടേണ്ടതായ നിരവധി വ്യക്തിത്വങ്ങളുണ്ട് നമ്മുടെ ചുറ്റുപാടും. അതിൽ ചില വ്യക്തിത്വങ്ങളെ ആദരിക്കലിലൂടെ കേരളസമാജം ജൂബിലിവർഷത്തിൽ നല്ലൊരു സന്ദേശമാണ് സമൂഹത്തിനു നൽകപ്പെട്ടത് .

സംഘടനാ പ്രസിഡന്റ് ശ്രീ ഡേവിസ് അരീക്കൽ മൂന്നു വ്യക്തികളെയും സ്വാഗതം ചെയ്തു സംസാരിച്ചു …
പൊതുയോഗത്തിന്റെ മുഖ്യ അഥിതിയും സ്വിറ്റസർലണ്ടിലെ ഏവർക്കും സുപരിച്ചതനുമായ സ്വിസ് ബാബു എന്ന് അറിയപ്പെടുന്ന ശ്രീ ബാബു പുല്ലേലി ആണ് സംഘടനയുടെ ആദരവിനർഹരായവരിലെ ഒരു വ്യക്തിത്വം .

ഏകദേശം നാലു പതിറ്റാണ്ടുകളായി സ്വിറ്റസർലണ്ടിലെ ആഘോഷവേദികളിലെല്ലാം ഗാനാലാപനത്തിലൂടെ സദസ്യരുടെ കാതുകൾക്ക് കുളിർമ നൽകുന്ന ഗായകനാണ് ശ്രീ പുല്ലേലി .അഭിനയകലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് ..ഇതിനെല്ലാമുപരി അദ്ദേഹം ഒരു സംഗീത സംവിധായകനും നിർമ്മാതാവുമാണ് .ഇതിനോടകം പല സിനിമകൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട് .പല സംഗീത ആൽബങ്ങളും സംഗീതാസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട് .വിവിധ തലങ്ങളിലുള്ള അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് .അടുത്തിടെ കണിക്കൊന്ന പൊന്നും ചാർത്തി എന്ന സംഗീത ആൽബത്തിന് കൊച്ചിൻ ഹനീഫ മെമ്മോറിയൽ കലാ നിപുണ അവാർഡ് കരസ്ഥമാക്കുകയുണ്ടായി സംഗീതലോകത്തിനു ശ്രീ ബാബു നൽകിയിട്ടുള്ള സംഭാവനകളെ മുൻനിർത്തിയാണ് കേരളസമാജം അദ്ദേഹത്തിന് ആദരവ് നൽകിയത് .

ആദരവേറ്റുവാങ്ങികൊണ്ടു അദ്ദേഹം കേരളസമാജത്തിന് എല്ലാ ഭാവുകങ്ങളും ആശംസിച്ചു .അതുപോലെ സ്വന്തം നാട്ടിലെ കലാകാരന്മാരെയും ,കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്നതിനായി കേരളസമാജം മുൻകൈ എടുക്കുന്നതിൽ സംഘടനയെ അഭിനന്ദിച്ചു .തനിക്കു കിട്ടിയ ഈ ആദരവ് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടുകൊണ്ട് സമാജത്തിനു നന്ദി അർപ്പിച്ചു.
അടുത്തതായി ആദരവിനായി ക്ഷണിക്കപ്പെട്ടത് സാമുദായിക,സാമൂഹിക . സാംസ്കാരിക, രാഷ്ട്രീയ, സംഘടനാ, മാധ്യമ പ്രവർത്തനങ്ങളിലെ മികവുറ്റ സംഭാവനക്ക് ശ്രീ ടോമി തൊണ്ടാംകുഴിയെയാണ്.
മലയാളീ സമൂഹത്തിൽ മാധ്യമരംഗത്തും ,സാമൂഹികരംഗത്തും ,സംഘടനാരംഗത്തും മലയാളീ സമൂഹത്തെ കോർത്തിണക്കുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്കു വിലമതിക്കാനാവാത്തതാണെന്നു പ്രസിഡന്റ് ശ്രീ ഡേവിസ് അരീക്കൽ തന്റെ സ്വാഗതപ്രേസംഗത്തിൽ അഭിപ്രായപ്പെട്ടു .ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പുവഴിയും ,ഒരു ഓൺലൈൻ പത്രംവഴിയും സമൂഹനന്മക്കായി എന്തെല്ലാം ചെയ്യുവാൻ സാധിക്കുമെന്ന് അദ്ദേഹം കാട്ടിത്തന്നതായും ഇപ്പോൾ എല്ലാ മാസവും ജോസ് വള്ളാടി അവതാരകനായുള്ള ന്യൂസ് ചാനൽ സമൂഹത്തിനു വളരെ നല്ല ഇൻഫോർമേഷൻ നകുന്നതായും ,സംഘടനാ രംഗത്തുള്ള അദ്ദേഹത്തിന്റെ പ്രെവർത്തിപരിചയും ,മൂന്നു ടെം സ്വിറ്റസർലണ്ടിലെ അറിയപ്പെടുന്ന ഒരു സംഘടനയുടെ പ്രെസിഡന്റായി പ്രേവർത്തിക്കുകയും ചെയ്‌ത അദ്ദേഹം മികച്ചൊരു സംഘാടകനാണെന്നുകൂടി തെളിയാക്കപ്പെട്ടതായി പ്രസിഡന്റ് അഭിപ്രായപ്പെട്ടു .

ആദരവേറ്റുവാങ്ങികൊണ്ടു ശ്രീ ടോമി തൊണ്ടാംകുഴി നടത്തിയ മറുപടി പ്രെസംഗത്തിൽ പ്രവാസ ലോകത്തു ഒരു പ്രാദേശിക കൂട്ടായ്മ ഇരുപതു വര്ഷം സേവന സന്നദ്ധരായിരിക്കുന്നു എന്നത് ഏറെ ശ്ലാഘനീയമാണെന്നും . നോക്കെത്താ ദൂരത്തു നിന്നും നാടിന്റെ നന്മക്കായി പ്രവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും .”ഇരുപതിന്റെ നിറവിൽ” എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തെ, അതായത് മികച്ച കാലഘട്ടത്തെ സൂചിപ്പിക്കുന്ന ഒരു പ്രയോഗമാണെന്നും . അതുപോലെ ഏറ്റവും ഊർജ്ജസ്വലവും സാധ്യതകളും സ്വപ്നങ്ങളും നിറഞ്ഞതുമായ കാലഘട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും, സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാക്കാനുള്ള പ്രയത്നങ്ങളാണ് പിനീട് ഉണ്ടാകുന്നത് . ” ഒരു വ്യക്തിയുടെ ഇരുപത്തിന്റെ നിറവിനോട് ഈ സമയം കേരള സമാജത്തെ ഉപമിച്ചാൽ അതിശയോക്തി ഉണ്ടാകുമെന്നു തോന്നുന്നില്ലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ..
ആരോഗ്യ മേഖലയിലെയും മറ്റു വിവിധ ജോലിക്കായി സ്വിറ്റസർലണ്ടിലെത്തിയ മലയാളികൾ സ്വിസ്സിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ കൈയ്യൊപ്പ് ചാർത്തുന്ന കാഴ്ചകളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഈ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ കുടിയേറിയ മലയാളികളിൽ ഒരു സമൂഹം എന്ന നിലയിൽ ഒന്നിച്ചുനിർത്തുന്നതിനും രൂപപ്പെടുത്തുന്നതിനും വളരുന്നതിനും പ്രധാന പങ്കു വഹിച്ചത് ഇവിടുത്തെ മലയാളി അസോസിയേഷനുകളാണ്. ഇത്തരം മലയാളി അസോസിയേഷനുകളിൽ മുൻപന്തിയിലുള്ള കേരള സമാജം ഇന്ന് ഇരുപത്തിന്റെ നിറവിലെത്തിയിരിക്കുന്നത് അഭിനന്ദനീയമാണ് .

കേരളം സമാജം നൽകിയ ആദരവിന് നന്ദി അർപ്പിച്ചികൊണ്ടു – വിവിധരാജ്യങ്ങളിലായുള്ള 32 വർഷത്തെ പ്രവാസ ജീവിതത്തിൽ ,2003 ൽ സ്വിറ്റസർലണ്ടിൽ ആരംഭിച്ച ജീവിത പ്രയാണത്തിൽ സാഹചര്യങ്ങൾ ആണ് എന്നെ ഇന്നീ വേദിയിൽ നിർത്തുവാൻ കരണമാക്കിയതെന്നും . ജീവിത സാഹചര്യങ്ങളിൽ എന്തൊക്കെയോ എഴുതികുറിക്കുവാൻ ആരംഭിച്ചെന്നും ..അതൊരു ഓൺലൈൻ പത്രമായി രൂപപ്പെട്ടതാണെന്നും ..അതോടൊപ്പം സംഘടനാ പ്രവർത്തനങ്ങളിലും വ്യപൃതനായി പ്രേവര്തിക്കുവാൻ സാധിച്ചുവെന്നതും ഓർമ്മപ്പെടുത്തി
കൊറോണ കാലത്തു മനുഷ്യ ജീവിതം ഒറ്റപ്പെടലിലേക്ക് നീങ്ങിയപ്പോൾ അതിനൊരു മാറ്റം ഉണ്ടാക്കുവാനായി രൂപപ്പെടുത്തിയതാണ് ഹലോ ഫ്രണ്ട്സ് എന്ന whatsap കൂട്ടായ്മ… ആ കൂട്ടായ്മ കൊറോണ കലാകട്ടത്തിൽ സമൂഹത്തിനു ഉപകാരപ്രദമായ പല കാര്യങ്ങളും ചെയ്യുവാൻ സാധിച്ചു … കോവിഡ് സ്വാന്തന പ്രോജക്ട് ,സ്നേഹ സ്പർശം ,എൻതോട്ടം ഏദൻതോട്ടം ,ഡാൻസ് ഫെസ്റ്റിവൽ ,സംഗീത സമർപ്പണം ,സ്നേഹക്കൂട് ,വിവിധ ചർച്ചകൾ കൂടാതെ വാർത്ത ബുള്ളറ്റിൻ . ഇന്ന് ഹലോ ഫ്രണ്ട് വാർത്താബുള്ളറ്റിൻ മാസത്തിൽ ഒരു പ്രാവശ്യം എല്ലാ വാർത്തകളും ഉൾപ്പെടുത്തിക്കൊണ്ട് ശ്രീ ജോസ് വല്ലടിയിൽ വാർത്ത അവതാരകനായി പ്രേക്ഷേപണം തുടരുന്നു .
അതോടൊപ്പം ഈ ആദരവ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ടന്നും . ഈ ആദരവ് തന്റെ കർമ്മമണ്ഡലത്തിൽ പങ്കാളികളായ എല്ലാവർക്കുമായി സമർപ്പിക്കുന്നതായും .അതോടൊപ്പം തന്നോടൊപ്പം ആദരവേറ്റുവാങ്ങിയവർക്കും അഭിനന്ദനങ്ങൾ നേരുകയും ചെയ്‌തു …… തന്റെ നിലപാടുകളിൽ നിലയുറപ്പിക്കുന്നതിനാൽ മിത്രങ്ങൾ കൂടുകയും എന്നാൽ അതുപോലെ പരിഭവക്കാരുമുണ്ടാകാം.. എന്നാൽ അവരെയും മിത്രങ്ങളുടെ തുലാസിൽ വെക്കാനാണിഷ്ടമെന്നും അഭിപ്രായപ്പെട്ടു … പ്രിയപ്പെട്ടവരെ നിങ്ങളുടെ പ്രോത്സാഹനം അതാണ് തന്നെ കൂടുതൽ കരുത്തോടെ മുമ്പോട്ട് പോകുവാൻ പ്രേരിപ്പിക്കുന്നതെന്നും … ഈ ആദരവിനായി തന്നെ തെരെഞ്ഞെടുത്ത കേരളം സമാജം കമ്മിറ്റിക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയും ചെയ്തു .
അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളിൽ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായി വളർന്ന കേരളം സമാജം സ്വിറ്റ്സർലൻഡ് അതിന്റെ പ്രവർത്തനപാതയിൽ ഇരുപതാണ്ടിന്റെ നിറവിലേക്കെത്തുമ്പോൾ ഇതിനു ചുക്കാൻ പിടിച്ച എല്ലാ മഹത്വ്യക്തികളെയും അഭിനന്ദിക്കുന്നതായും ..ഇനിയും ഉയരങ്ങളിലേക്കും ,സമൂഹത്തിനു നന്മയായി ഇനിയും പ്രവർത്തിക്കുവാനുള്ള ഊർജം സർവേശ്വരൻ നൽകട്ടെ എന്നും തന്റെ മറുപടി പ്രെസംഗത്തിൽ ശ്രീ ടോമി തൊണ്ടാംകുഴി അഭിപ്രായപ്പെട്ടു .
ജീവകാരുണ്യ പ്രവർത്തനങ്ങളിലെ മികച്ച സംഭാവനക്കു സ്വിറ്റസർലണ്ടിലെ ചാരിറ്റി സംഘടനായ ലൈറ്റ് ഇൻ ലൈഫിന്റെ അമരക്കാരൻ ശ്രീ ഷാജി എടത്തലയായിരുന്നു ആദരവിനർഹനായ മൂന്നാമൻ .
സ്വിറ്റ്സർലൻഡിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന, സമാന ചിന്താഗതിക്കാരും പ്രചോദിതരുമായ കുറച്ച് ആളുകൾ, പൊതുവായ ഒരു ലക്ഷ്യത്തിനും വേണ്ടി ഒന്നിച്ചു ചേർന്നതോടെയാണ്, ഷാജിയുടെ നേതൃത്വത്തിൽ ലൈറ്റ് ഇൻ ലൈഫ് എന്ന ആശയത്തിന്റെ അടിത്തറ പാകിയത്. ഇന്ന് പത്തൊൻപതു ഫാമിലിയുടെ കൂട്ടായ്മയിൽ നിരവധി ചാരിറ്റി പ്രൊജെക്ടുകളാണ് നടപ്പിലാക്കിയത് .

ഇന്ത്യയിൽ ഇതിനോടകം പലയിടങ്ങളിലായി നിരവധി സ്കൂളുകൾ പണികഴിപ്പിച്ചു നൽകി ,അവശത അനുഭവിക്കുന്ന കേരളത്തിലെ 118 കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ച് നൽകി .നിലവിൽ നിരവധി ചാരിറ്റി പ്രൊജെക്ടുകളാണ് നടന്നുകൊണ്ടിരിക്കുന്നത് .
ആദരവേറ്റുവാങ്ങിയതിനുശേഷം ശ്രീ ഷാജി സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ആശംസകളർപ്പിക്കുകയും .ലൈറ്റ് ഇൻ ലൈഫിനെക്കുറിച്ചു കൂടുതലായി സംസാരിക്കുകയും ചെയ്തു .
സുപ്രധാന നാഴികക്കല്ലുകളും പ്രചോദനാത്മകമായ പുരോഗതിയും നിറഞ്ഞ കഴിഞ്ഞ വർഷങ്ങളെ ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് തിരിഞ്ഞുനോക്കുന്നതെന്നും . 2023 അവസാനത്തോടെ ലൈറ്റ് ഇൻ ലൈഫ് അതിന്റെ പത്താം വാർഷികം ആഘോഷിച്ചുവെന്നും , 2013 ൽ 11 സമർപ്പിത കുടുംബങ്ങൾ ചേർന്ന് സ്ഥാപിതമായ ലൈറ്റ് ഇൻ ലൈഫ്, 19 കുടുംബങ്ങളുടെ ശക്തമായ ഒരു ശൃംഖലയായി വളർന്നുവെന്നും . പിന്നാക്കം നിൽക്കുന്ന കുട്ടികളെ പഠിപ്പിക്കുക, മഡഗാസ്കറിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും ഏറ്റവും വിദൂര പ്രദേശങ്ങളിൽ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുക, ഭവനരഹിതർക്ക് അഭയം നൽകുക, വൈകല്യമുള്ളവർക്ക് മൊബിലിറ്റി സഹായം നൽകുക എന്നിവയിലാണ് ഞങ്ങളുടെ ശ്രദ്ധയെന്നും ഷാജി അഭിപ്രായപ്പെട്ടു .
2024 വർഷം LIGHT in LIFE-ന് പ്രത്യേക പ്രാധാന്യമുള്ളതായിരുന്നുവെന്നും . പത്താം വാർഷികത്തിന്റെ ഭാഗമായി സുപ്രധാന പദ്ധതികൾ ആരംഭിച്ചുവെന്നും . ഒരു പ്രധാന പദ്ധതിയായ LIGHT 4 CHILD ലൂടെ , ഇതുവരെ ഇന്ത്യയിൽ പ്രതിവർഷം 210 വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ടെന്നും , കൂടാതെ 2025 മുതൽ മഡഗാസ്കറിൽ 100 വിദ്യാർത്ഥികളിലേക്ക് ഇത് വികസിപ്പിക്കുമെന്നും , മൊത്തം 400 കുട്ടികൾക്ക് ഈ വിലയേറിയ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ. കൂടാതെ, വാർഷികത്തിന്റെ ഭാഗമായി, മഡഗാസ്കറിൽ രണ്ട് സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചു,

കൂടാതെ ഇന്ത്യയിലെ കേരളത്തിലെ 32 കുടുംബങ്ങൾക്കായി ഒരു റെസിഡൻഷ്യൽ കോംപ്ലക്സ് നിർമ്മിക്കാൻ പദ്ധതിയിടുന്നു. ഈ പദ്ധതി അടിയന്തരമായി ആവശ്യമുള്ള ഭവനങ്ങൾ സൃഷ്ടിക്കുകയും സാമൂഹിക ഇടപെടൽ പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിറ്റി സൗകര്യങ്ങൾ സംയോജിപ്പിക്കുകയും ചെയ്യും. 2024-ൽ, വിവിധ പദ്ധതികളിൽ ആകെ CHF 197,492 സഹായം നൽകിയെന്നും . സംഘടന സ്ഥാപിതമായതുമുതൽ, ഏകദേശം CHF 2.4 ദശലക്ഷം വിലമതിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടന്നും . “ജീവിതം പ്രകാശപൂരിതമാക്കാൻ ഒരു വെളിച്ചമാകുക” എന്ന മുദ്രാവാക്യത്തിന് കീഴിൽ, ജീവിതത്തിലെ പ്രകാശം അനുകമ്പയും പ്രത്യാശയും ഉപയോഗിച്ച് പരിവർത്തനം ചെയ്യാൻ പ്രതിജ്ഞാബദ്ധമായി തുടരുകയാണെന്നും ഇതുവരെ സ്വിസ്സ് സമൂഹം നൽകിയ പിന്തുണക്കു നന്ദി അറിയിക്കുകയും തുടർന്നും സഹകരണമുണ്ടാകണമേയെന്നു അഭ്യർത്ഥിക്കുകയും ചെയ്തുകൊണ്ട് സംഘടനക്കുവേണ്ടി ആദരവ് നൽകിയ സമാജത്തിനു നന്ദിയുടെ നറുമലരുകൾ അർപ്പിച്ചു സംസാരിച്ചു .

പൊതുയോഗത്തിനു ശേഷം കുട്ടികളുടെ നൃത്യനൃത്തങ്ങളും തുടർന്ന് സംഗീതപ്രേമികളെ പുളകം കൊള്ളിച്ച സംഗീത വിരുന്നുമായി കേരളം സമാജം ജൂബിലി വർഷ അംഘോഷങ്ങൾക്കു തിരശീല വീണു.
https://malayalees.ch/pravasi/ksbernswitzerlandjubilee/
.
Videos by Augustin Parani






