രാജ്യത്ത് കോവിഡ് മരണനിരക്ക് 4500 കടന്നു. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 3,89,851 പേർക്കാണ് രോഗമുക്തിയുണ്ടായത്. ഇതുവരെ 2,54,96,330 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,19,86,363 പേർക്ക് രോഗമുക്തിയുണ്ടായി. 2,83,248 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 32,26,719 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 18,58,09,302 പേർക്ക് ഇതുവരെ വാക്സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 33,059 രോഗികളുമായി തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. 31,337 രോഗികളുമായി കേരളം […]
മഴ ശമിച്ചെങ്കിലും പത്തനംതിട്ടയിൽ വെള്ളപ്പൊക്കം രൂക്ഷം. ശബരിമല തീർത്ഥാടക പാതയിൽ പലയിടത്തും വെള്ളം കയറി. ഉരുൾപൊട്ടലിൽ മുങ്ങിയ പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. ഇന്നലെ രാത്രിയോടെ പത്തനംതിട്ടയിൽ മഴ കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിൽ അച്ചൻകോവിലാറിന്റെ തീരങ്ങൾ മുങ്ങി. പത്തനംതിട്ട നഗരം വെള്ളത്താൽ ചുറ്റപ്പെട്ടു. ഓമല്ലൂർ, നരിയാപുരം, മാത്തൂർ എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറിയതോടെ പത്തനംതിട്ട-പന്തളം റൂട്ടിൽ ഗതാഗതം നിലച്ചു. ശബരിമല തീർത്ഥാടകർ ആശ്രയിക്കുന്ന പുനലൂർ – മൂവാറ്റുപുഴ റോഡിലും വെള്ളക്കെട്ട് വഴിമുടക്കി. ത്രിവേണിയിൽ പമ്പനദി കരകവിഞ്ഞ് […]
കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള എമിറേറ്റ്സ് സര്‍വീസുകള്‍ തുടങ്ങും. ഡി.ജി.സി.എയുടെ പ്രത്യേക അനുമതി ലഭിക്കുന്നതോടെ ഓഗസ്റ്റ് അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. എമിറേറ്റ്സ് എത്തുന്നതോടെ ഗള്‍ഫ് മേഖലകള്‍ക്ക് പുറമെ യൂറോപ്പിലേക്കടക്കമുള്ള യാത്രക്കാര്‍ക്ക് കോഴിക്കോട്ട്നിന്ന് പറക്കാനാവും. മുന്നൂറിലേറെ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വലിയ വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും കരിപ്പൂരില്‍ നിന്നും എമിറേറ്റ്സ് സർവീസ് ആരംഭിക്കുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നേരത്തേ നടത്തിയിരുന്ന സർവീസ് എമിറേറ്റ്സ് പിൻവലിക്കുകയായിരുന്നു. വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് എമിറേറ്റ്സ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്. എമിറേറ്റ്സിന്റെ സര്‍വീസ് […]