Kerala

കൊടിയത്തൂരിൽ സ്‌കൂൾ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹനവകുപ്പ്

കോഴിക്കോട് കൊടിയത്തൂരിൽ സ്‌കൂൾ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹനവകുപ്പ്. പിടിഎം ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥി പാഴൂർ സ്വദേശി മുഹമ്മദ് ബായിഷ് ആണ് മരിച്ചത്. ബസ് പിന്നോട്ടെടുക്കുമ്പോൾ കുട്ടിയെ ഇടിക്കുകയായിരുന്നു. അപകടസമയം ബസിനു പെർമിറ്റ് ഇല്ലായിരുന്നു. 

രണ്ടു ബസുകൾക്കിടയിൽ കുടിങ്ങിയാണ് അപകടം ഉണ്ടായത്. അപകട സമയം ബസിനു പെർമിറ്റ് ഇല്ലായിരുന്നു. എന്നാൽ വൈകിട്ടോടെ പെർമിറ്റ് ലഭിച്ചു. നേരെത്തെ അപേക്ഷ തന്നിരുന്നു എന്നാണ് എംവിഐ പറയുന്നത്. വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ മനപ്പൂർവം അല്ലാത്ത നരഹത്യക്കും അപകടകരമാം വിധത്തിൽ വാഹനം ഓടിച്ചതിനും പോലീസ് കേസ് എടുത്തു. ഇന്നലെ വൈകിട്ട് നാലരയുടെ കൂടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ബായിഷിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

വാഹനത്തിൽ കുട്ടികളെ കുത്തി നിറച്ചാണ് കൊണ്ടു പോകുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു. ഈ വിഷയത്തിൽ നേരത്തെ പരാതി നൽകിയിട്ടുണ്ട്. പാഴൂർ തമ്പലക്കാട്ടുകുഴി ബാവയുടെ മകനാണ് 9 ക്ലാസുകാരനായ ബായിഷ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.