Business India Kerala

75 ലക്ഷം ആര് നേടും?, രണ്ടാം സമ്മാനം 10 ലക്ഷം; സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-397 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.രണ്ടാം സമ്മാനം 10 ലക്ഷം ഉൾപ്പെടെ ഒൻപത് സമ്മാനങ്ങളാണ് സ്ത്രീശക്തി ലോട്ടറിയിലൂടെ ലഭ്യമാവുക. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. 40 രൂപയാണ് സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് വില.

ലോട്ടറി വകുപ്പിന്‍റെ ഒഫീഷ്യൽ വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresultnet എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

ലോട്ടറി നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ തന്നെ സമ്മാനാർഹമായ ടിക്കറ്റ് കൈമാറണം. സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 5000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും സമ്മാനം കൈപ്പറ്റാം.